ഫോര്‍ട്ട് മോര്‍ഗന്‍ (കൊളറാഡോ): വിമാനത്താവളത്തില്‍ ഇറങ്ങാൻ ശ്രമിക്കവേ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. യുഎസിലെ വടക്കുകിഴക്കന്‍ കൊളറാഡോയിലെ ഫോര്‍ട്ട് മോര്‍ഗന്‍ മുനിസിപ്പല്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.
സെസ്‌ന 172, എക്‌സ്ട്രാ ഫ്‌ളൂസോയ്ക്ക്ബൗ ഇഎ 300 എന്നറിയപ്പെടുന്ന രണ്ട് ചെറുവിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇരു വിമാനങ്ങളിലും രണ്ടുപേര്‍ വീതമാണുണ്ടായിരുന്നത്. കൂട്ടിയിടിച്ചശേഷം വിമാനങ്ങള്‍ക്ക് തീപ്പിടിക്കുകയായിരുന്നു. സെസ്‌ന 172 എന്ന് പേരുള്ള ചെറുവിമാനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് നിസാര പരിക്കുകളാണുള്ളത്. എക്‌സ്ട്രാ ഫ്‌ളൂസോയ്ക്ക്ബൗ ഇഎ 300 വിമാനത്തിലെ യാത്രക്കാരിലൊരാളാണ് സംഭവസ്ഥലത്ത് മരണപ്പെട്ടത്.
Two planes collide while trying to land at airport: One dead