വെനസ്വേലിയന്‍ കപ്പലിനു നേരെ അമേരിക്കന്‍ ആക്രമണം : കൊല്ലപ്പെട്ടത് മയക്കുമരുന്ന് തീവ്രവാദികളെന്ന് ട്രംപ്; അമേരിക്ക നടത്തുന്നത് അപ്രഖ്യാപിത യുദ്ധമെന്ന് വെനസ്വേലിയ

വെനസ്വേലിയന്‍ കപ്പലിനു നേരെ അമേരിക്കന്‍ ആക്രമണം : കൊല്ലപ്പെട്ടത് മയക്കുമരുന്ന് തീവ്രവാദികളെന്ന് ട്രംപ്; അമേരിക്ക നടത്തുന്നത് അപ്രഖ്യാപിത യുദ്ധമെന്ന് വെനസ്വേലിയ

വാഷിംഗ്ടണ്‍: കരീബിയന്‍ സമുദ്രത്തില്‍ വെനസ്വേലിയന്‍ കപ്പലിനു നേര്‍ക്ക് അമേരിക്കന്‍ സൈനീകാക്രമണം. ആക്രമണത്തില്‍ കപ്പലിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലേക്ക് മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച കപ്പലിനു നേര്‍ക്ക് ആക്രമണം നടത്താന്‍ ഉത്തരവിട്ടിരുന്നുവെന്നാണ് കപ്പലിനു നേര്‍ക്ക് അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.

എന്നാല്‍ അമേരിക്ക നടത്തുന്നത് അപ്രഖ്യാപിത യുദ്ധമെന്നായിരുന്നു ഇതെക്കുറിച്ച് വെനസ്വേലിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചത്. ഈ കപ്പല്‍ ഒരു തീവ്രവാദ സംഘടനയായുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതാണെന്നും ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും യുഎസ് സേന അംഗങ്ങള്‍ സുരക്ഷിതരായണെന്നും ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കയിലേക്ക് കടല്‍മാര്‍ഗം മയക്കുമരുന്ന് കടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തിലാണ് കര്‍ശന നീക്കങ്ങള്‍ നടത്താന്‍ ഉത്തരവിട്ടതെന്നു ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ സതേണ്‍ കമാന്‍ഡിന്റെ നിയന്ത്രണത്തിലുള്ള സമുദ്രമേഖലയിലാണ് കപ്പലിനു നേര്‍ക്ക് ആക്രമണം നടത്തിയതെന്നു ട്രംപ് തന്റെ സോഷ്യല്‍ മീഡിയായ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

അമേരിക്ക അപ്രഖ്യാപിത യുദ്ധമാണ് നടത്തുന്നതെന്നും ഈ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും വെനസ്വേല ആവശ്യം മുന്നോട്ടുവെച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അമേരിക്കന്‍ ആക്രമണങ്ങല്‍ വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമെന്നുപ്രതിരോധ മന്ത്രി വ്‌ലാദിമിര്‍ പദ്രീനോ ലോപ്പസ് പറഞ്ഞു, കരീബിയന്‍ സമുദ്രത്തില്‍ നിരപരാധികളാണ് കൊല്ലപ്പെട്ടതെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു

US attack on Venezuelan ship; three killed. Trump says those killed were drug terrorists; Venezuela says US is waging an undeclared war

Share Email
Top