വാഷിംഗ്ടൺ: അമേരിക്കയിലെ വിദേശ പൗരൻമാർക്ക് ഗുഡ്സ് വാഹനങൾ ഓടിക്കുന്നതിനായി ഉള്ള ലൈസൻസ് നല്കുന്നതിൽ കർശന വ്യവസ്ഥയുമായി യുഎസ് ഭരണകൂടം.പുതിയ നിയമങ്ങൾ പ്രകാരം തൊഴിൽ വീസയോ ഫെഡറൽ ഇമിഗ്രേഷൻ സ്റ്റാറ്റസോ പരിശോധനയോ ഇല്ലാത്ത വിദേശ പൗരന്മാർക്ക് ലൈസൻസ് ലഭിക്കില്ല.
പുതിയ അടിയന്തര നിയന്ത്രണങ്ങൾ പ്രകാരം, വിദേശ പൗരന്മാർക്ക് വാണിജ്യ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് തൊഴിൽ അധിഷ്‌ഠിത വിസയും നിർബന്ധിത ഫെഡറൽ ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിശോധനയും ആവശ്യമാണ്. പുതിയ നിയമപ്രകാരം, എച്ച്‌ടു എ, എച്ച്‌ടുബി, ഇ ടു വിസ സ്റ്റാറ്റസ് ഉള്ള ഡ്രൈവർമാർക്ക് മാത്രമേ വാണിജ്യ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ അർഹതയുള്ളൂ.
വിദേശികളായ ഡ്രൈവർമാരുടെ അശ്രദ്ധയോടെ വാഹനമോടിക്കുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കുന്ന സാ ഹചര്യത്തിലാണ് ലൈസൻസ് നല്കുന്നതിൽ കർശന വ്യവസ്ഥ നടപ്പാക്കാൻ തീരുമാനിച്ചത്. ഫ്ളോറിഡയിൽ ഉൾപ്പെടെ വിദേശ പൗരന്മാരുടെ അശ്രദ്ധ മൂലം അപകടം തുടർച്ചയായി ഉണ്ടായ പ ശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി.
ഫ്ളോറിഡയിൽ ഇന്ത്യൻ ഡ്രൈവർ അശ്രദ്ധമായി ഓടിച്ച ട്ര ക്ക് ഇടിച്ച് അപകടമുണ്ടാക്കിയതിനു പിന്നാലെയാണ് കർശന തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചത്. ഈ അപകടത്തിന് കാരണക്കാരനായ ട്രെക്ക് ഡ്രൈവർ അനധികൃത കുടിയേറ്റക്കാരനാണെന്നും ഇ യാൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അറിയില്ലായിരുന്നുവെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. ഇയാൾ ഓടിച്ച ട്രക്ക് ഇടിച്ച് മൂന്നു കാർ യാത്രികർ കൊല്ലപ്പെട്ടിരുന്നു.













