തിരിച്ചടി തീരുവയിൽ ഇന്ത്യയുമായുള്ള തക്കം അവസാനിപ്പിക്കാൻ കഴിയുമെന്ന് അമേരിക്ക

തിരിച്ചടി തീരുവയിൽ ഇന്ത്യയുമായുള്ള തക്കം അവസാനിപ്പിക്കാൻ കഴിയുമെന്ന് അമേരിക്ക

വാഷിങ്ടൺ: അമേരിക്ക ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച തിരിച്ചടി തീരുവയെ തുടർന്ന് വഷളായ ഇന്ത്യ – അമേരിക്ക ബന്ധം സാധാരണഗതിയിൽ ആക്കാൻ കഴിയുമെന്ന പ്രഖ്യാപനവുമായി അമേരിക്ക. തീരുവ വിഷയത്തിൽ ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ  രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് കൂടുതൽ അടുപ്പം അമേരിക്കയോടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് വ്യക്തമാക്കി.

ഇന്ത്യ റഷ്യ ചൈന കൂട്ടുകട്ട് അമേരിക്കയ്ക്ക് വൻ പ്രതിസന്ധി ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക പുതിയ സമീപനം സ്വീകരിച്ചത്.ഷാഗ്ഹായ് ഉച്ചകോടിയിലെ കൂടിക്കാഴ്ച്ചയ  സൗഹൃദ കാഴ്ച ‘പ്രകടനാത്മകം’ എന്നാണ് ബെസന്‍റ് വിശേഷിപ്പിച്ചത്. 

യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ എടുത്തുകളയാം എന്ന് ഇന്ത്യ ഉറപ്പു നല്കിയെന്ന അമേരിക്കൻ പ്രസിഡന്റ്  ട്രംപിന്റെ അവകാശ വാദം ഇന്ത്യ തള്ളിക്കളഞ്ഞു.  ഇന്ത്യ- റഷ്യ- ചൈന ചർച്ചകൾക്കു ശേഷമായാരുന്നു ട്രംപിൻ്റെ പ്രസ്താവന. ഡോണൾഡ് ട്രംപിന്‍റെ താരിഫ് സമ്മർദ്ദത്തിനെതിരെ ഇന്ത്യയും ചൈനയും റഷ്യയും സഹകരണം ദൃഢമാക്കിയിരുന്നു.

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് പുടിനെ അറിയിക്കുകയും ചെയ്തിരുന്നു.. ഇതോടെ ഈ വിഷയത്തിൽ അമേരിക്ക കടുത്ത പ്രതിസന്ധിയിലും ആയിരിക്കുകയാണ് 

US may end standoff with India over retaliatory tariffs

Share Email
Top