ഇന്ത്യക്കെതിരേയുള്ള തിരിച്ചടി തീരുവ അമേരിക്ക കുറച്ചേക്കും

ഇന്ത്യക്കെതിരേയുള്ള തിരിച്ചടി തീരുവ അമേരിക്ക കുറച്ചേക്കും

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരേ അമേരിക്ക ഏര്‍പ്പെടുത്തിയ തിരിച്ചടു തീരുവ കുറച്ചേക്കുമെന്ന് സൂചന.  ഇന്ത്യക്ക് മേല്‍ അമേരിക്ക ആദ്യ ഘട്ടത്തില്‍ ചുമത്തിയ തീരുവയായ 25 ശതമാനമെന്നത് 15 ശതമാനമായി കുറയ്ക്കുമെന്ന സൂചന നല്കിയത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ദനാഗേശ്വരനാണ്.

കൊല്‍ക്കത്തയില്‍ മര്‍ച്ചന്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഒരു യോഗത്തിലാണ് അനന്ദ നാഗേശ്വരന്‍ ഈ സൂചന നല്കിയത്.  റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക ചുങ്കം പൂര്‍ണമായും ഒഴിവാക്കുമെന്ന സൂചനയും പുറത്തുവന്നു.

വ്യാപാര കരാറിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് നിര്‍ണായക സൂചനകള്‍ പുറത്ത് വരുന്നത്.
25 ശതമാനം തീരുവയും അതോടൊപ്പം 25 ശതമാനം പിഴ തീരുവയും പ്രതീക്ഷിച്ചതായിരുന്നില്ല. ചില സാഹചര്യങ്ങളാകാം 25 ശതമാനം പിഴ തീരുവയിലേക്ക് നയിച്ചതെന്ന്  ഇപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ നടന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, നവംബര്‍ 30 ന് ശേഷം പിഴത്തീരുവ ഉണ്ടാകില്ലെന്ന് വിശ്വാസമാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

US may reduce retaliatory tariffs against India

Share Email
Top