വാഷിംഗ്ടണ്‍: ഇറാനിലെ ചബഹാര്‍ തുറമുഖ ഉപരോധത്തില്‍ ലോക രാജ്യങ്ങള്‍ക്കുള്ള ഇളവ് പിന്‍വലിച്ച അമേരിക്കന്‍ തീരുമാനം ഇന്ത്യയ്ക്കും തിരിച്ചടി. കഴിഞ്ഞ ഏഴു വര്‍ഷമായി നല്കിയിരുന്ന ഇളവാണ് ട്രംപ് ഭരണകൂടം പിന്‍വലിക്കുന്നതായി അറിയിച്ചത്.
ഈ മാസം 29 മുതല്‍ പുതിയ നടപടി നിലവില്‍ വരുമെന്നും വ്യക്തമാക്കി. സെപ്റ്റംബര്‍ 29 മുതല്‍ ഉപരോധം നിലവില്‍ വരുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുള്ളത്. . ഇന്ത്യയുടെ വ്യാപാര പദ്ധതികളെയാകെ ഈ നീക്കം പ്രതികൂലമായി ബാധിക്കും.
2025 മേയില്‍ ചബഹാര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറാനും 10 വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചിരുന്നു.
ഇതിന്റെ ഭാഗമായി 250 മില്യണ്‍ ഡോളറിന്റെ വായ്പയും ഇന്ത്യ ഇറാന് വാഗ്ദാനം ചെയ്തിരുന്നു. ചബഹാര്‍ തുറമുഖത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കാനും, തുറമുഖത്തെ ഇറാനിയന്‍ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ടായിരുന്നു. പാക്കിസ്ഥാനെ ആശ്രയിക്കാതെ വ്യാപാര പാത ഒരുക്കുന്നതിന് ഇന്ത്യയെ സംബന്ധിച്ചിടത്തോടെ ചബഹാര്‍ തുറമുഖത്തിന് ഏറെ പ്രാധാന്യമായിരുന്നു ഉള്ളത്.
ഈ തുറമുഖത്തിന്റെ ഒരു ഭാഗമായ ഷാഹിത് ബഹേഷ്തി ഇന്ത്യയായിരുന്നു വികസിപ്പിച്ചു വന്നിരുന്നത്. ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ ഈ പദ്ധതിയെല്ലാം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്.അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പൈയുള്ള മറ്റു രാജ്യങ്ങളിലേക്ക എല്ലാവിധ സഹായങ്ങളെത്തിക്കുന്നതിനായി പ്രധാനമായും ആശ്രയിച്ചു വന്നിരുന്നത് ഈ തുറമുഖ ടെര്‍മിനലാണ്.
ചൈനീസ് സഹായത്തോടെ പാകിസ്താനിലെ ഗ്വാദര്‍ തുറമുഖ വികസനത്തിനു മറുപടിയായി ഇന്ത്യ മേഖലയില്‍ വികസിപ്പിച്ചെടുക്കുന്ന ഒരു പ്രധാന തുറമുഖമാണ് ചബഹാര്‍ തുറമുഖം.
US withdraws exemption for world countries in Iran’s Chabahar port blockade: Setback for India too











