വിജയ്‍യുടെ റാലിയിലെ മരണം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

വിജയ്‍യുടെ റാലിയിലെ മരണം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ ഉണ്ടായ അപകടത്തെ തുടർന്ന് തമിഴ്‌നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് 3 ലക്ഷം രൂപയും നൽകുമെന്ന് സർക്കാർ അറിയിച്ചു. അപകടത്തിൽ 38 പേർ മരണപ്പെട്ടു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിൽ നടന്ന യോഗത്തിന് ശേഷമാണ് ഈ ധനസഹായം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി കരൂരിലേക്ക് പുറപ്പെടുകയും ആശങ്കാജനകമായ സാഹചര്യത്തിൽ അടിയന്തര സഹായങ്ങൾ ലഭ്യമാക്കുമെന്ന് പ്രതികരിക്കുകയും ചെയ്തു.

റാലിയിൽ ആൾക്കൂട്ടം അനിയന്ത്രിതമായി എത്തിയതിനാൽ സംഘാടകർക്ക് നിയന്ത്രണം സാധ്യമായില്ല, ഇത് വൻ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായി. പൊലീസ് സംഘാടകർക്കെതിരെ കേസെടുക്കുകയും ടി.വി.കെ. നിയമങ്ങൾ ലംഘിച്ചതാണ് അപകടത്തിന് കാരണമെന്ന് വ്യക്തമാക്കുകയും ചെയ്തു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് പ്രധാന കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

Share Email
LATEST
Top