‘എൻ്റെ ഹൃദയം തകർന്നിരിക്കുന്നു, ഈ വേദന വിവരിക്കാൻ കഴിയില്ല’; വികാരഭരിതനായി വിജയ്, ആദ്യ പ്രതികരണം

‘എൻ്റെ ഹൃദയം തകർന്നിരിക്കുന്നു, ഈ വേദന വിവരിക്കാൻ കഴിയില്ല’; വികാരഭരിതനായി വിജയ്, ആദ്യ പ്രതികരണം

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ തൻ്റെ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് തമിഴ്‌നാട് വെട്രി കഴകം (TVK) പ്രസിഡൻ്റും നടനുമായ വിജയ്. ‘X’ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം തൻ്റെ കടുത്ത ദുഃഖം പങ്കുവെച്ചത്.

“എൻ്റെ ഹൃദയം തകർന്നിരിക്കുന്നു, ഈ വേദന വിവരിക്കാൻ കഴിയുന്നതല്ല,” എന്നാണ് അദ്ദേഹം കുറിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തം തന്നെ ആഴത്തിൽ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കിയ വിജയ്, മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രത്യാശ പ്രകടിപ്പിച്ചു.

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തൻ്റെ ചുവടുവെപ്പിനിടെയുണ്ടായ ഈ വൻ ദുരന്തം തമിഴ്‌നാട്ടിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. റാലി ദുരന്തത്തിൽ സർക്കാരും പോലീസും അന്വേഷണം പ്രഖ്യാപിക്കുകയും റാലിയുടെ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചകൾ പരിശോധിക്കുകയും ചെയ്യുന്നതിനിടെയാണ് വിജയ് വികാരഭരിതമായ പ്രതികരണം അറിയിച്ചത്.

Share Email
Top