ഡാളസ് ക്രിസ്തുരാജ ദേവാലയത്തില്‍ വിന്‍സെന്റ് ഡി പോള്‍ ഡേ ആഘോഷം 28ന്

ഡാളസ് ക്രിസ്തുരാജ ദേവാലയത്തില്‍ വിന്‍സെന്റ് ഡി പോള്‍ ഡേ ആഘോഷം 28ന്

ഡാളസ്: ക്രിസ്തുരാജ ദൈവാലയത്തില്‍ വിന്‍സെന്റ് ഡി പോള്‍ ഡേ ആഘോഷം നടത്തുന്നു. ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാളിനോട് അനുബദ്ധിച്ച് വിന്‍സെന്റ് ഡി പോള്‍ ദിനവും നടുതലത്തിരുന്നാളും സംയുക്തമായാണ് ആഘോഷിക്കുന്നത്. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വഴി ചെയ്ത നന്മകള്‍ ജോണ്‍
വാരിയെത്ത് വിശ്വാസകളോട് വിവരിച്ചു.

വിന്‍സെന്റ് ഡി പോള്‍ ദിനമായ ഈ മാസം 28 ഞായറാഴ്ച്ച നടുതലത്തിരുന്നാള്‍ ആഘോഷിച്ച് പച്ചക്കറികള്‍ കൊണ്ട് വന്ന് നല്കുന്നതുവഴി ലഭിക്കുന്ന തുകകള്‍ അനേകര്‍ക്ക് ആശ്വാസകരമായി മാറും എന്ന് പ്രസിഡന്റ് റ്റെറി മാത്യു വാളശേരില്‍ പറഞ്ഞു. സ്വര്‍ഗീയ മദ്ധ്യസ്ഥന്റെ തിരുനാള്‍ നന്മയുടെ ഉത്സവമാക്കി മാറ്റാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ എക്‌സിക്യൂട്ടിവ് അഭ്യര്‍ത്ഥിച്ചു.

Vincent de Paul Day celebration at Christ the King Church in Dallas on the 28th

Share Email
Top