ജനീവ: ലോകത്തിലെ 100 കോടി ആളുകള്‍ കടുത്ത മാനസീകാരോഗ്യ പ്രതിസന്ധികള്‍ നേരിടുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പ്രധാനപ്പെട്ട മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉത്കണ്ഠയും വിഷാദരോഗവുമാണ്. മാനസീകാരോഗ്യ പ്രതിസന്ധികളില്‍ മൂന്നില്‍ രണ്ടു ഭാഗവും ഉത്കണ്ഠയും വിഷാദരോഗവുമാണ്. 2011 മായി താരതമ്യം ചെയ്യുമ്പോള്‍ 2021 ലെത്തിയപ്പോള്‍ ഇത് വന്‍തോതിലാണ് വര്‍ധിച്ചത്. .
20 മുതല്‍ 29 വയസുവരെയുള്ളവരിലാണ് മാനസീകാരോഗ്യ പ്രതിസന്ധി കൂടുതലായി കണ്ടുവരുന്നതെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പുരുഷന്മാരില്‍ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (എഡിഎച്ച്ഡി), ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡേഴ്‌സ്, ഇഡിയൊപാത്തിക് ഡിസോര്‍ഡര്‍ ഓഫ് ഇന്റലക്ച്വല്‍ ഡെവലപ്മെന്റ് എന്നിവ കൂടുതലായി കാണപ്പെടുന്നു. സ്ത്രീകള്‍ക്ക് ഉത്കണ്ഠ, വിഷാദം എന്നിവയാണ് കൂടുതലായി അനുഭവപ്പെടുന്നത്. 40 വയസിനു ശേഷമുള്ളവരില്‍ വിഷാദരോഗമാണ് കൂടുതലായി കാണപ്പെടുന്നത്. 50 നും 69 നും ഇടയില്‍ ഇത് അതിന്റെ തോത് വന്‍ തോതിലാണ് ഉയരുന്നത്.
ആഗോള തലത്തില്‍ ഉണ്ടാകുന്ന 100-ല്‍ ഒരു മരണം ആത്മഹത്യമൂലമാണെന്നും ലോകാരോഗ്യസംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 20 ലധികം ആത്മഹത്യാ ശ്രമങ്ങളില്‍ ഒരു ആത്മഹത്യ മരണവും സംഭവിക്കുന്നതായും ‘മെന്റല്‍ ഹെല്‍ത്ത് അറ്റ്‌ലസ് 2024’ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാക്കളുടെ മരണത്തിന്റെ പ്രധാന കാരണം ആത്മഹത്യയാണെന്നും 2030 ആകുമ്പോഴേക്കും ആത്മഹത്യാ നിരക്കില്‍ 12 ശതമാനം കുറവ് കൈവരുത്താന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.
World Health Organization says 1 billion people face severe mental health crissi