തിരുവോണ ദിനത്തിൽ ഡിഐജി ഓഫീസിന് മുന്നിൽ  കൊലച്ചോർ  സമരവുമായി യൂത്ത് കോൺഗ്രസ്

തിരുവോണ ദിനത്തിൽ ഡിഐജി ഓഫീസിന് മുന്നിൽ  കൊലച്ചോർ  സമരവുമായി യൂത്ത് കോൺഗ്രസ്

തൃശൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ പ്രതിഷേധ സമരവുമായി കോൺഗ്രസും യൂത്ത് കോൺഗ്രസും. തിരുവോണ ദിനമായി ഇന്ന് ഡിഐജി ഓഫീസിനു മുന്നിൽ കൊലച്ചോർ എന്ന പ്രതീകാത്മക സമരം  നടത്തിയാണ് പ്രതിഷേധം.

തൃശ്ശൂർ ഡിഐജി ഓഫീസിന് മുമ്പിലാണ് യൂത്ത് കോൺഗ്രസിന്റെ ‘കൊലച്ചോറ് സമരം’ നടക്കുന്നത്. കുന്നംകുളത്തെ കസ്റ്റഡി മർദനത്തിൽ മർദിച്പൊ മലീസുകാരുടെ മുഖംമൂടി ധരിച്ച് പൊലീസ് വേഷം ധരിച്ചാണ്  സമരവുമായി പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്.

ഡിഐജി ഓഫീസിന് മുമ്പിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധവും നടത്തി. 2023 ഏപ്രിൽ അഞ്ചിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കസ്റ്റഡിയില്‍ മര്‍ദനം നേരിട്ടത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് മര്‍ദന ദൃശ്യങ്ങള്‍ ലഭിച്ചത്.

Youth Congress holds protest against murder in front of DIG office on Thiruvonna Day

Share Email
Top