കുന്നംകുളം: പൊലീസ് മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് വിവാഹിതനായി. തൃഷ്ണയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കോൺഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപൻ, സന്ദീപ് വാര്യർ ഉൾപ്പെടെ നിരവധി പേർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
2023 ഏപ്രിൽ അഞ്ചിന് രാത്രിയാണ് സുജിത്തിന് കുന്നംകുളം സ്റ്റേഷനിൽ അതിക്രൂരമായ മർദനം നേരിട്ടത്. ഈ സംഭവത്തെ തുടർന്ന് സുജിത്തിന് ഭാഗികമായി കേൾവിശക്തി നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സ്റ്റേഷൻ മർദ്ധനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.
പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയിൽ സുജിത്ത് നടത്തിയ പോരാട്ടമാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭ്യമാകുന്നതിനും പ്രതികളായ പോലീസുകാരുടെ സസ്പെൻഷനും വഴിവെച്ചത്.