കാഠ്മണ്ഡു: നേപ്പാളിൽ സോഷ്യൽ മീഡിയ വ്യാപകമായി നിരോധിച്ചതോടെ യുവജനങ്ങൾ പ്രക്ഷോഭവുമായി തെരുവിൽ ഇറങ്ങിയതിനു പിന്നാലെ സംഘർഷം. ഒരാൾ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവജനങ്ങളാണ് പ്രതിഷേധവുമായി . കാഠ്മണ്ഡുവിൽ ഉൾപ്പെടെ എത്തിയത്.
സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂടിവയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാർ പറയുന്നു. പലയിടങ്ങളിലും അതിരൂക്ഷമായ സംഘർഷമാണ് നടക്കുന്നത് ലാത്തിചാർജും വെടിവെപ്പും നടന്നു. വെടിവെപ്പിലാണ് ഒരാൾ മരിച്ചത്. സംഘർഷാവസ്ഥ തുടരുകയാണ്.
Youth take to streets in Nepal after social media ban, one dead in clashes