കെനിയയിൽ വിമാനം തകർന്നുവീണ് 12 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ് എന്നാണ് ലഭ്യമായ വിവരം. ഡയാനിയിൽ നിന്ന് കിച്ച്വ ടെംബോയിലേക്ക് പോവുകയായിരുന്ന 5Y-CCA എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ക്വാലെ കൗണ്ടിയിലെ സിംബ ഗോളിനി പ്രദേശത്താണ് വിമാനം തകർന്നുവീണതെന്ന് കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥയാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.













