വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള എച്ച വണ്‍ ബി വിസ അപേക്ഷകള്‍ക്ക് ഫീസ് കുത്തനെ ഉയര്‍ത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരേ നിയമനടപടിയിലേക്ക് അമേരിക്കന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്. പുതിയ എച്ച് വണ്‍ ബി വീസയ്ക്ക് 100,000 ഡോളര്‍ ഫീസ് ചുമത്തിയ നപടിക്കെതിരേയാണ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കോടതിയെ സമീപിക്കുന്നത്.
നിലവിലെ ഇമിഗ്രേഷന്‍ നിയമത്തിന്റെ ലംഘനമാമ് വിസ നയത്തിലെ മാറ്റമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. വിസയ്ക്ക് നല്‍കേണ്ട ഉയര്‍ന്ന ഫീസ്് സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട ബിസിനസുകള്‍ എന്നിവയില്‍ മികച്ച വിദേശ തൊഴിലാളികളെ നിയമിക്കുന്നത തടസമാകുമെന്നാണ് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മുന്നോട്ടുവെയ്ക്കുന്ന വാദം.
പുതിയ ഫീസ് ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ട് നിശ്ചയിച്ച പരിധികള്‍ക്കപ്പുറമാണ്. എച്ച്1ബി വിസയുടെ ഫീസ് കഴിഞ്ഞ മാസമാണ് ട്രംപ് ഭരണകൂടം നിലവിലുള്ളതില്‍ നൂറിരട്ടിയോളം വര്‍ധിപ്പിച്ചത്. .
എന്നാല്‍, എച്ച്-1ബി വിസകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളര്‍ വാര്‍ഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാ നമില്ലെന്നാണ്‌വൈറ്റ് ഹൗസ് വിശദീകരിക്കുന്നത്. ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാകൂവെന്നും വര്‍ഷം തോറും ഈടാക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
H-1B visa fee hike: American Chamber of Commerce moves court
 













