അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 44 ശതമാനത്തിന്റെ ഇടിവ്

അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 44 ശതമാനത്തിന്റെ ഇടിവ്

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അമേരിക്കയിലേക്കുള്ള കടന്നുവരവിനെ രൂക്ഷമായി ബാധിച്ചു. 2024 ഓഗസ്റ്റ് മാസത്തില്‍ അമേരിക്കയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണവും 2025-ല്‍ എത്തിയ വിദ്യാര്‍ഥികളുടെ എണ്ണവും തമ്മിലുള്ള താരതമ്യത്തില്‍ 44 ശതമാനത്തിന്റെ കുറവാണ് കണ്ടെത്തിയിട്ടുള്ളത്.

ദി ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠനത്തിനായി എത്തുന്ന ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്നായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് എത്തുന്ന വിദ്യാര്‍ഥികളില്‍ആകെ  16 ശതമാനത്തിന്റെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ആ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുെട കുറവ് ഇതിന്റെ രണ്ട് ഇരട്ടിയോളംകൂടുതലാണ്.

നിലവില്‍ 1.3 ദശലക്ഷത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ പഠിക്കുന്നുണ്ട്. ഈ വര്‍ഷം മേയ് മാസം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മൂന്നാഴ്ചത്തേക്ക് എഫ് വണ്‍  അഭിമുഖങ്ങള്‍ നിര്‍ത്തിവെച്ചത് വിദ്യാര്‍ഥികളുടെ യാത്രയെ പ്രതികൂലമായി ബാധിച്ചു.

അമേരിക്കയിലേക്കുള്ള വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞപ്പോള്‍ കാനഡയിലേക്ക് എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത് ശ്രദ്ധേയമാണ്. ബ്രിട്ടണിലേയ്ക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളും എണ്ണം വര്‍ധിച്ചു.

44% drop in number of Indian students going to US

Share Email
Top