നോയിഡ: ഡെങ്കി റൂട്ട് വഴി ഉൾപ്പെടെ അമേരിക്കയിൽ അനധികൃത കുടിയേറ്റം നടത്തിയെന്നാരോപിച്ച് 50 ഇന്ത്യക്കാരെ യു എസിൽ നിന്നും നാടുകടത്തി. ഇവരിലേറെയും ഹരിയാനയിൽ നിന്നുള്ളവരാണ്.. നാടുകടത്തപ്പെട്ടവരിൽ ഏറെയും ഡെങ്കി റൂട്ട് വഴി അമേരിക്കയിൽ കുടിയേറാൻ ശ്രമിച്ചവരാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ഹരിയാനയിലെ സർക്കാർ ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് നാടുകടത്തപ്പെട്ടവരിൽ 16 പേർ കർണാലിൽ നിന്നും 14 പേർ കൈതലിൽ നിന്നും അഞ്ച് പേർ കുരുക്ഷേത്രയിൽ നിന്നും ഒരാൾ പാനിപ്പത്തിൽ നിന്നുമുള്ളവരാണ് ഇവരിലേറിയും ഏജന്റ് മാരുടെ വഞ്ചനയിൽ അകപ്പെട്ടവരാണ്. ഞായറാഴ്ച പുലർച്ചെയാണ് ഇവരെ ഇന്ത്യയിലേക്ക് മടക്കി അയച്ചത്.
തിരിച്ചയച്ചവരിലേറിയും 25നും 40നും ഇടയിൽ പ്രായം ഉള്ളവരാണ്. ഡങ്കി റൂട്ട് വഴി -തെക്കൻ, മധ്യ അമേരിക്കയിലൂടെയുള്ള മനുഷ്യക്കടത്ത് പാതകളിലൂടെയാണ്- യുഎസിലേക്ക് കടന്നതെന്ന് തിരിച്ചയച്ചവരിൽ ചിലർ വ്യക്തമാക്കി
ചിലർ അവിടെ വർഷങ്ങളോളം ചെലവഴിച്ചു, മറ്റുള്ളവർ മാസങ്ങൾ മാത്രം. നാടുകടത്തലിന് മുമ്പ് പലരും ജയിലിലടയ്ക്കപ്പെട്ടു..തിരിച്ചയക്കപ്പെട്ടവരിൽ ഉൾപ്പെട്ട കർണാലിൽ നിന്നുള്ള അങ്കൂർ സിംഗ് പറയുന്നത് താൻ 2022 ൽ അമേരിക്കയിൽ എത്താൻ വേണ്ടി 29 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ്. ഡെങ്കി റൂട്ട് വഴി നാലുമാസം പല രാജ്യങ്ങളിലൂടെ കടന്നാണ് അമേരിക്കയിൽ എത്തിയത്. തുടർന്ന് വർഷങ്ങളോളം അമേരിക്കയിൽ തങ്ങി നിയമം കർക്കശമാക്കിയതോടെ ഈ വർഷം ഫെബ്രുവരിയിലാണ് പിടികൂടുന്നത്
ഒരു മദ്യശാലയിൽ ജോലി ചെയ്യുന്നതിനിടെ ഞാൻ അറസ്റ്റിലായതായി അങ്കുർ ദേശീയ മാധ്യമത്തോട് പറഞ്ഞു. തുടർന്ന് ഒരു ക്യാമ്പിൽ പാർപ്പിക്കുകയും ഈ മാസം 24ന് ഇന്ത്യയിലേക്ക് കയറ്റി വിടുകയും ആയിരുന്നു
ഹരിയാനയിൽ നിന്നുള്ള 50 ഓളം പേരെ കൂടാതെ പഞ്ചാബ്, ഹൈദരാബാദ്, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളും ഞങ്ങളുടെ വിമാനത്തിലുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു,
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2025 ജനുവരി മുതൽ ഏകദേശം 2,500 ഇന്ത്യൻ പൗരന്മാരെ യുഎസിൽ നിന്ന് നാടുകടത്തുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ട്. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള പുരുഷന്മാരാണ്.
50 Haryana men deported from US: ‘Took dunki route, our agents cheated’













