ഇന്ത്യയ്‌ക്കെതിരായ 50 ശതമാനം താരിഫ്: അമേരിക്കന്‍ നിലപാട് അയയുന്നുവെന്ന് സൂചന

ഇന്ത്യയ്‌ക്കെതിരായ 50 ശതമാനം താരിഫ്: അമേരിക്കന്‍ നിലപാട് അയയുന്നുവെന്ന് സൂചന

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുവെന്ന പേരില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫില്‍ ഇളവുകള്‍ ഉണ്ടായേക്കുമെന്നു സൂചന. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വ്യാപക പ്രതിസന്ധികള്‍ സൃഷ്ടിച്ച താരിഫ് പ്രഖ്യാപനത്തിനു പിന്നാലെ മന്ദഗതിയിലായിരുന്ന ഉഭയകക്ഷി ചര്‍ച്ച സജീവമാക്കി. താരിഫ് പ്രഖ്യാപനത്തിനു മുന്നേ ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥ തലത്തില്‍ വ്യാപക ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ അത് ഫലപ്രാപ്തിയിലെത്തിയിരുന്നില്ല.

ഇതിനു പിന്നാലെ താരിഫ് വര്‍ധന അമേരിക്ക പ്രഖ്യാപിക്കുകയും തുടര്‍ ചര്‍ച്ചകള്‍ സ്തംഭനാവസ്ഥിലാവുകയുമായിരുന്നു. പിന്നീട് സെപ്റ്റംബറിലാണ് ചര്‍ച്ചകള്‍ പുനരാരംഭിച്ചത് മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വ്യാപാര പ്രതിനിധി സംഘം സെപ്റ്റംബര്‍ അവസാനത്തോടെ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ പുനരാരംഭിച്ചു.

പ്രതിരോധ, ഊര്‍ജ ഉല്‍പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് കൂടുതല്‍ വാങ്ങാനും, ജനിതകമാറ്റം വരുത്തിയ ചോളത്തിന്റെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ അയവ് വരുത്താനും ഇന്ത്യ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ ന്യൂഡല്‍ഹിയിലെത്തി ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി. ഉഠന്‍ തന്നെ ഇന്ത്യന്‍ സംഘം അമേരിക്കയിലേക്ക് ചര്‍ച്ചയ്്ക്കായി പോകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

50 percent tariff against India: Indications that the American stance is softening

Share Email
Top