ചിക്കാഗോ: ഇല്ലിനോയിസിലെ സിസറോയിൽ മാതാപിതാക്കളെ യുഎസ് ഇമിഗ്രേഷൻ വിഭാഗം അറസ്റ്റ് ചെയ്തതോടെ പ്രതിസന്ധിയിലായി മക്കൾ. മെക്സിക്കോയിൽ നിന്ന് ഏകദേശം 18 വർഷം മുമ്പ് യുഎസിലേക്ക് കുടിയേറിയവരാണ് ഇവർ. കോൺസ്റ്റൻ്റിന റാമോസിനെയും മോയ്‌സസ് എൻസിസോയെയുമാണ് ഒരു മാസം മുമ്പ് ഇമിഗ്രേഷൻ വിഭാഗം അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ അറസ്റ്റിലായതോടെ, മൂത്ത മകൻ മോയ്‌സസ് എൻസിസോ ജൂനിയറും സഹോദരി യുറിത്‌സി എൻസിസോയും ഇളയ സഹോദരങ്ങളെ സംരക്ഷിക്കുന്നതിൻ്റെ ഭാരം ഏറ്റെടുത്തു. ട്രംപ് ഭരണകൂടത്തിൻ്റെ കർശനമായ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്ന ഫെഡറൽ ഉദ്യോഗസ്ഥരും ഇതിനെതിരെ പോരാടുന്ന പ്രക്ഷോഭകരും തമ്മിൽ രാജ്യത്തുടനീളം സംഘർഷം വർദ്ധിക്കുന്നതിനിടെ, എൻസിസോ കുടുംബത്തിൻ്റെ ദുരിതം ഒറ്റപ്പെട്ടുപോയവരുടെ ദുരിതത്തിലേക്ക് വെളിച്ചം വീശുന്നു.
ചിക്കാഗോയിൽ നിന്ന് 10 മൈലിൽ താഴെ ദൂരമുള്ള സിസറോയിലെ അവരുടെ വീട്, ഇപ്പോൾ ഭയപ്പെടുത്തുന്ന രീതിയിൽ ഇരുണ്ടും നിശ്ശബ്ദമായും ഇരിക്കുകയാണെന്ന് മൂത്ത മക്കൾ പറയുന്നു. അത്താഴ മേശയിൽ രണ്ട് കസേരകൾ എപ്പോഴും ശൂന്യമാണ്.
അമ്മ വീട് വൃത്തിയാക്കുമ്പോൾ കേട്ടിരുന്ന പാട്ടുകൾ നിലച്ചു. പൊതുരംഗങ്ങളിൽ സജീവവുമായിരുന്ന അച്ഛൻ ഉറക്കെ ഫേസ്ബുക്ക് വീഡിയോകൾ കാണുന്നതും ചിരിക്കുന്നതും അവർക്ക് മിസ്സ് ചെയ്യുന്നു. “ആ ശബ്ദങ്ങളെല്ലാം ഇപ്പോൾ ഇല്ലാതായി,” 22 വയസ്സുള്ള കോളേജ് വിദ്യാർത്ഥിയായ മോയ്‌സസ് എൻസിസോ ജൂനിയർ സി.എൻ.എന്നിനോട് പറഞ്ഞു. കുടിയേറ്റ നിയമങ്ങൾ കർശനമാക്കുമ്പോൾ കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേർക്കാഴ്ചയാവുകയാണ് ഈ സംഭവം.