അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക് : താലിബാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നോ

അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക് : താലിബാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നോ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുമെന്ന് സൂചന. ദേശീയ വാർത്ത ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ സർക്കാർ തലത്തിൽ ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായിട്ടില്ല.

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി  ഈമാസം 10 മുതൽ ഇന്ത്യ സന്ദർശിക്കുമെന്നാണ്  പിടിഐ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞമാസം ന്യൂഡൽഹി സന്ദർശനം നടത്താനായിരുന്നു അഫ്ഗാൻ വിദേശകാര്യ മന്ത്രിയുടെ ആലോചന. എന്നാൽ ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി  ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് യാത്രാ വിലക്ക് നേരിടുന്നതിനാൽ,യാത്ര റദ്ദാക്കിയിരുന്നു.

കഴിഞ്ഞ 30-ന്, യാത്രാ വിലക്കിൽ യുഎൻഎസ്സി ഇളവ് നൽകി. ഇതനുസരിച്ച് ഒക്ടോബർ 9 മുതൽ 16 വരെ മുത്തഖിക്ക് ന്യൂഡൽഹി സന്ദർശിക്കാമെന്നും യുഎൻ പ്രസ്താവനയിൽ പറയുന്നു.

മുത്തഖിയുടെ സന്ദർശനം അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഒരു പുതിയ മാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മേയിൽ  മുത്തഖിയുമായി ഫോണിൽ സംസാരിച്ചിരുന്നു.

Afgan foregin minister visiting in india to this month, media report

Share Email
Top