വാഷിംഗ്ടൺ: പാക്കിസ്ഥാനിൽ നിന്ന് അപൂർവ ധാതുക്കൾ യുഎസിലേക്ക് കയറ്റി അയക്കാൻ കരാറുമായി പാക്ക് സർക്കാർ. എന്നാൽ ഇത് രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പാക്കിസ്ഥാനിലെ പ്രതിപക്ഷ കക്ഷി രംഗത്തെത്തി. കഴിഞ്ഞ മാസമാണ് അപൂർവ ധാതുക്കൾ കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ അമേരിക്കയും പാകിസ്ഥാനും ഒപ്പുവെച്ചത്.
പാക്കിസ്ഥാനിലെ ഫ്രോണ്ടിയർ വർക്ക്‌സ് ഓർഗനൈസേഷനുമായി (എഫ്‌ഡബ്ല്യുഒ) ആണ് ധാരണാപത്രം ഒപ്പുവച്ചത്.തുടർന്ന് ധാതുക്കളുടെ സാമ്പിൾ അമേരിക്കയിലേക്ക് കയറ്റി അയക്കുകയും ചെയ്തു. ധാതുമേഖലയുടെ വികസനത്തിനും ധാതുക്കളുടെ പര്യവേഷണത്തിനുമാണ് കരാറെന്നാണ് സർക്കാർ വാദം.
പാക്കിസ്ഥാനിൽ 500 മില്യൻ ഡോളറിന്റെ നിക്ഷേപം നടത്താനാണ് അമേരിക്കൻ സ്ട്രാറ്റജിക് മെറ്റൽ കമ്പനി ഒരുങ്ങുന്നത്. യുഎസ്-പാക്ക് ബന്ധത്തിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി. പാക്കിസ്ഥാനിൽ ആറു ട്രില്യൻ ഡോളർ മൂല്യത്തിന്റെ ധാതു സമ്പത്ത് ഉണ്ടെന്നാണ് വിലയിരുത്തൽ. ഇത് ഉപയോഗപ്പെടുത്തി പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി മറി കടക്കാമെന്നാണ് ഭരണാധികാരികളുടെ കണക്കുകൂട്ടൽ.ഇതിന്റെ ഭാഗമായാണ് ഇപ്പോൾ യുഎസുമായി കരാർ ഒപ്പു വെയ്ക്കുന്നത്.
Agreement to export rare minerals from Pakistan to the US: Opposition alleges secret deal