വാഷിംഗ്ടൺ : അമേരിക്കയിൽ ഷട്ട് ഡൗൺ രണ്ടാം ആഴ്ച്ചയിലേക്ക് കടന്നതോടെ വിമാന സർവീസുകൾ ഉൾപ്പടെ കൂടുതൽ പ്രതിസന്ധിയിൽ. വിമാനത്താവളങ്ങളിൽ ജീവനക്കാരുടെ കുറവു മൂലം ചില വിമാനങ്ങൾ വൈകുകയും മറ്റുചില വിമാനങ്ങൾ റദ്ദു ചെയ്യപ്പെടുകയും ചെയ്തു.
ഷിക്കാഗോ, നെവാർക്ക്, ഡെൻവർ, നാഷ്‌വിൽ തുടങ്ങിയ വിമാനത്താവ ളങ്ങളിൽ ഇത്തരത്തിൽ പ്രതിസന്ധികൾ റിപ്പോർട്ട്എ ചെയ്തുകഴിഞ്ഞു.
കാലിഫോർണിയ ഹോളിവുഡ് ബർബാങ്ക് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവിനെ തുടർന്ന്ക പ്രതിസന്ധി നേരിട്ടു. ഷട്ട് ഡൗണിനെ തുടർന്നു ജീവനക്കാർക്കു ശമ്പളം മുടങ്ങുക കൂടി ചെയ്താൽ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകും.
നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിലെ കാലതാമസം ഉൾപ്പെടെയുള്ള പ്രതിസന്ധികളെക്കുറിച്ച് അറിയാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ്റെ വെബ്സൈറ്റും പരിശോധിക്കുന്നത് യാത്രക്കാർക്ക് സഹായകരമാകും,
Airline services are also in crisis as the shutdown in the US enters its second week.