ലഹരി മരുന്നിന്റെ നേതാവ് എന്ന് ആരോപണം: കൊളംബിയൻ പ്രസിഡണ്ടിന് അമേരിക്കൻ ഉപരോധം 

ലഹരി മരുന്നിന്റെ നേതാവ് എന്ന് ആരോപണം: കൊളംബിയൻ പ്രസിഡണ്ടിന് അമേരിക്കൻ ഉപരോധം 

വാഷിംഗ്ടൺ: കൊളംബിയൻ പ്രസിഡണ്ടിനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. പ്രസിഡൻ്റ് ഗുസ്‌താവോ പെട്രോയ്ക്കെതിരേയാണ് അമേരിക്കൻ നടപടി. അമേരിക്കയിലേക്ക് ലഹരി മരുന്ന് കടത്തുന്നത് തടയുന്നതിൽ പെട്രോ .നിഷേധാത്മക  നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് അമേരിക്കൻ നടപടി.

എന്നാൽ പതിറ്റാണ്ടുകളോളം  ലഹരിമരുന്നിനെതിരെ പോരാടുകയും ലഹരിമരുന്ന് ഉപയോഗം കുറയ്ക്കാൻ കഠിന പ്രയത്നം നടത്തുകയും ചെയ്ത തനിക്കെതിരെയാണ് ഇപ്പോൾ അമേരിക്ക   ഉപരോധം ഏർപ്പെടുത്തിയതെന്ന് പെട്രോ പ്രതികരിച്ചു.. 

ലഹരി സംഘങ്ങളെ   വളരാൻ ഗുസ്താവോ പെട്രോ അവസരം നൽകിയെ നാം പെട്രോ  ലഹരിമരുന്ന് നേതാവാണെന്നും കഴിഞ്ഞദിവസം  യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആക്ഷേപിച്ചിരുന്നു.

പെട്രോയ്ക്കെതിരര അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തിയത്.പെട്രോ അധികാരത്തിലെത്തിയ ശേഷം കൊളംബിയയിൽ  ലഹരിമരുന്ന് ഉത്പാദനം  വൻതോതിൽ കുതിച്ചു യർന്നതായും ഈ ലഹരിമരുന്ന് യുഎസിലേക്ക് ഒഴുകുകയും അമേരിക്കൻ ജനങ്ങളിൽ മരണങ്ങളും അരാജകത്വവും ഉണ്ടാകാനും കാരണമാകുന്നു എന്നും അദ്ദേഹം കൂടി ചേർത്തു .

Alleged drug lord: US sanctions Colombian president

Share Email
LATEST
More Articles
Top