അടച്ചുപൂട്ടല്‍ 27 ദിനം പിന്നിട്ടതോടെ അടിതെറ്റി അമേരിക്ക: ഞായറാഴ്ച്ച വൈകിയത് 8700 വിമാനങ്ങള്‍; തിങ്കളാഴച്ച 3,370 വിമാനങ്ങള്‍ വൈകി

അടച്ചുപൂട്ടല്‍ 27 ദിനം പിന്നിട്ടതോടെ അടിതെറ്റി അമേരിക്ക: ഞായറാഴ്ച്ച വൈകിയത് 8700 വിമാനങ്ങള്‍; തിങ്കളാഴച്ച 3,370 വിമാനങ്ങള്‍ വൈകി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ അടച്ചുപൂട്ടല്‍ 27-ാം ദിനം പിന്നിട്ടതോടെ അടിസ്ഥാന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. എയര്‍പോര്‍ട്ട് ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവിനെ തുടര്‍ന്ന പല വിമാനത്താവളങ്ങളില്‍ നിന്നുമുളള വിമാന സര്‍വീസുകള്‍ പൂര്‍ണമായും താളംതെറ്റിയ സ്ഥിതിയിലാണ്. ഞായറാഴ്ച്ച 8700 വിമാനങ്ങളാണ് വൈകിയത്.

തിങ്കളാഴ്ച്ച മാത്രം അമേരിക്കയില്‍ വൈകിയത് 3,370 വിമാനങ്ങളാണ്. അടച്ചുപൂട്ടലിനെ തുടര്‍ന്ന് അവശ്യ തൊഴിലാളികള്‍ ജോലിക്ക് എത്താതെ വന്നതോടെയാണ് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയത്. 118 വിമാനങ്ങള്‍ റദ്ദാക്കുകകും ചെയ്തു. അമേരിക്കയിലേക്കും അമേരിക്കയ്ക്ക് പുറത്തേക്കും പോവുന്ന 118 വിമാനങ്ങളാണ് തിങ്കളാഴ്ച റദ്ദാക്കിയത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ അടക്കം ജീവനക്കാര്‍ ജോലിക്ക് ഹാജരാകുന്നില്ല.

America suffers as shutdown enters 27th day: 8,700 flights delayed on Sunday; 3,370 flights delayed on Monday

Share Email
Top