അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ വെനസ്വേലിയന്‍ തീരത്തേയ്ക്ക്: യുദ്ധ സൂചനയോ?

അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ വെനസ്വേലിയന്‍ തീരത്തേയ്ക്ക്: യുദ്ധ സൂചനയോ?

വാഷിംഗ്ടണ്‍: വെനസ്വേലിയന്‍ ഭരണാധികാരി നിക്കോളാസ് മഡുറോയെ നീക്കാനുള്ള നടപടികള്‍ അമേരിക്ക വേഗത്തിലാക്കുന്നതായി സൂചന. ഇതിന്‍െ ഭാഗമായി വെനസ്വേലയന്‍ തീരത്ത് അമേരിക്കയുടെ ബിവണ്‍ ബോംബര്‍ വിമാനങ്ങള്‍ പറന്നു. പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയും യുഎസ് ബോംബറുകള്‍ വെനസ്വേലയുടെ തീരത്ത് അമേരിക്ക പറത്തി.

കരീബിയന്‍ കടലിലും വെനസ്വേലയുടെ തീരത്തും സൈനിക സാന്നിധ്യം അമേരിക്ക വര്‍ധിപ്പിച്ചതിനു പിന്നാലെ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാന്‍ ട്രംപ് ശ്രമിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. മയക്കുമരുന്നു ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ മഡുറോ യുഎസില്‍ നേരിടുന്നുണ്ട്. യുഎസിലേക്ക് മയക്കുമരുന്നു കടത്തുന്നതായി ആരോപിച്ച് വെനസ്വേല തീരത്ത് നിരവധി ബോട്ടുകള്‍ യുഎസ് സൈന്യം തകര്‍ത്തിരുന്നു.

ടെക്‌സസിലെ വ്യോമത്താവളത്തില്‍നിന്ന് കരീബിയന്‍ കടലിലൂടെ വെനസ്വേല തീരത്തേക്കാണ് ബി-1 ബോംബറുകള്‍ പറന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. യുഎസ് വ്യോമസേനയില്‍ ഏറ്റവും കൂടുതല്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് ബി-1. കഴിഞ്ഞയാഴ്ച്ച ബി-52 ബോംബറുകള്‍ വെനസ്വേലയുടെ തീരത്ത് പരിശീലന പറക്കല്‍ നടത്തിയിരുന്നു.

American bombers off Venezuelan coast: A sign of war?

Share Email
Top