അമേരിക്കന്‍ സ്വപ്‌നങ്ങള്‍ കവര്‍ന്നെടുത്തു: എച്ച് വണ്‍ ബി വീസയില്‍ പുതിയ കാമ്പയിനുമായി യുഎസ് തൊഴില്‍വകുപ്പ്; കാമ്പയില്‍ വീഡിയോയില്‍ ഇന്ത്യയെക്കുറിച്ചും പരാമര്‍ശം

അമേരിക്കന്‍ സ്വപ്‌നങ്ങള്‍ കവര്‍ന്നെടുത്തു: എച്ച് വണ്‍ ബി വീസയില്‍ പുതിയ കാമ്പയിനുമായി യുഎസ് തൊഴില്‍വകുപ്പ്; കാമ്പയില്‍ വീഡിയോയില്‍ ഇന്ത്യയെക്കുറിച്ചും പരാമര്‍ശം

വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി വീസയിലൂടെ അമേരിക്കന്‍ യുവതയുടെ തൊഴിലവരങ്ങള്‍ വിദേശ രാജ്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന പ്രചാരണം ശക്തമാക്കി അമേരിക്കന്‍ തൊഴില്‍ വകുപ്പ്. തൊഴില്‍ വകുപ്പ് പുറത്തിറക്കിയ വീഡിയോയില്‍ എച്ച് വണ്‍ ബി വീസ സ്വന്തമാക്കുന്നതില്‍ കൂടുതലും ഇന്ത്യക്കാരാണെന്ന ആരോപണവും മുന്നോട്ടുവെയ്ക്കുന്നുണ്ട്.

എച്ച വണ്‍ ബി വീസ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിലൂടെ ചെറുപ്പക്കാരായ അമേരിക്കക്കാരുടെ തൊഴിലാണ് മോഷ്ടിക്കപ്പെടുന്നതെന്നും കുറ്റപ്പെടുത്തുന്നു. പ്രസിഡന്റ് ട്രംപിന്റെയും അമേരിക്കന്‍ തൊഴില്‍ വകുപ്പ് സെക്രട്ടറി ലോറി ഷാവേസ്-ഡിറെമറിന്റെയും നേതൃത്വത്തില്‍, അമേരിക്കന്‍ ജനതയുടെ സ്വപ്‌നങ്ങള്‍ തിരിച്ചുപിടിക്കുന്നതായി പരസ്യത്തില്‍ വ്യക്തമാക്കുന്നു.

‘പ്രൊജക്റ്റ് ഫയര്‍വാള്‍’ എന്നപേരില്‍ ആണ് ഈ കാമ്പയില്‍. എന്‍ജിനിയറിംഗ് ജോലികളില്‍ കുറഞ്ഞ ശമ്പളത്തില്‍ വിദേശത്തു നിന്നുള്ളവരെ എത്തിക്കുന്ന നടപടിയില്‍ നിന്നും ടെക് കമ്പനികളെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊജക്ട് വാള്‍ എന്ന കാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്. 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യമാണ് പുറത്തിറക്കിയത്. 1950-കളിലെ അമേരിക്കന്‍ വീടുകളും ഫാക്ടറികളും ഉള്‍പ്പെടുതക്തിയും ഇന്നത്തെ അവസ്ഥയെ താരതമ്യവും ചെയ്താണ് അവതരിപ്പിച്ചിട്ടുള്ളത്.

എച്ച് വണ്‍ ബി വീസയില്‍ 72 ശതമാനവും ഇന്ത്യക്കാരാണെന്നും ഈ വീഡിയോയില്‍ പറയുന്നു. ‘രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കമ്പനികള്‍ക്ക് എച്ച് വണ്‍ ബി വീസ ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചതിനാല്‍ അമേരിക്കന്‍ ജനതയുടെ അവസരങ്ങള്‍ വിദേശത്തുനിന്നുള്ളവര്‍ തട്ടിയെടുത്തു. എന്നാല്‍ പ്രസിഡന്റ് ട്രംപ് ഇപ്പോള്‍ അമേരിക്കന്‍ യുവതയ്ക്ക് പുതിയ അവസരങ്ങള്‍ ഒരുക്കുന്നുവെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.

American dream stolen: US highlights India in new ad on H-1B visa ‘abuse’

Share Email
Top