ന്യൂയോര്‍ക്ക്: ഭൂമിയില്‍ നിന്നും 36,000 അടി ഉയരത്തില്‍ പറക്കവേ വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ എന്തോ വസ്തു ഇടിച്ചു വിമാനത്തിന്റെ ചില്ലിന് പൊട്ടല്‍. തുടര്‍ന്ന് വിമാനം അടിയന്തിര ലാന്‍ഡിംഗ് നടത്തി. യുഎസിലെ ഡെന്‍വറില്‍ നിന്നും ലോസ് ഏഞ്ചലസിലേക്ക് പറക്കുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് അജ്ഞാത വസ്തു വന്നിടിച്ച് അപകടമുണ്ടായത്.
വിമാനം 36,000 അടി ഉയരത്തില്‍ പറക്കവെ അജ്ഞാനവസ്തു വിമാനത്തിന്റെ പൈലറ്റ് കാബിനിലെ വ്യത്യസ്ത പാളികളുള്ള വിന്‍ഡഷീല്‍ഡിലേക്ക് വന്നിടിക്കുകയായിരുന്നു. 134 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു ഈ സമയം വിമാനത്തിലുണ്ടായിരുന്നത്.
യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ്് 737 എംഎഎക്‌സ് എട്ട് വിമാനത്തിനാണ് അപകടം സംഭവിച്ചത്. അജ്ഞാത വസ്തു വന്നിടിച്ച് വിന്‍ഡ് ഷീല്‍ഡിലെ ഗ്ലാസുകള്‍ പൊട്ടി പൈലറ്റിന്റെ കൈയ്ക്കും പരിക്കേറ്റു പൈലറ്റിന്റെ കൈകളില്‍ ചില്ലുകൊണ്ട് മുറിഞ്ഞ പാടുകള്‍ കാണുന്ന ചിത്രങ്ങളും പുറത്തുവനന്ു.
ഡാഷ്‌ബോര്‍ഡിലും കാബിനിലും ചില്ലുകള്‍ നിറഞ്ഞിരുന്നു. ഇടിച്ച ഭാഗത്ത് കരിഞ്ഞ പാടുകളും കണ്ടതായി ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നു എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. ഇത്രയധികം ഉയരത്തില്‍ എങ്ങനെയാണഅ അപകടം സംഭവിച്ചതെന്നതില്‍ ഇതുവരെ വ്യക്തതയില്ല. പക്ഷികള്‍ വന്നിടിച്ചാലോ ഉയര്‍ന്ന മര്‍ദവ്യത്യാസം ഉണ്ടായാലോ അവയെല്ലാം ചെറുക്കാന്‍ കഴിയുന്ന രീതിയിലുള്ളതാണഅ വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡ്.
ഇത്തരമൊരു സാഹചര്യത്തില്‍ ബഹികാരാശ അവശിഷ്ടങ്ങള്‍ എന്തെങ്കിലും വന്ന് ഇടിച്ചുള്ള അപകടമാണോ ഉണ്ടായതെന്നതാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളത്. ഇതോ ഏതെങ്കിലും ഉള്‍ക്കയുടെ ഭാഗങ്ങള്‍ വേര്‍പെട്ടു വന്നിടിച്ചുണ്ടായ അപകടമണോ എന്ന കാര്യവും പരിശോധിക്കപ്പെടണം. സാള്‍ട്ട് ലേക്ക് സിറ്റിയുടെ തൈക്കുകിഴക്കന്‍ ഭാഗത്ത് ഏകദേശം 322 കിലോമീറ്റര്‍ അടുത്തുവെച്ചാണ് അപകടം സംഭവിച്ചതും തുടര്‍ന്ന് അടിയന്തിര ലാന്‍ഡിംഗ് നടത്തിയതും.
An unidentified object hit the plane in the sky; the plane made an emergency landing