അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തര്‍ക്ക് വിലക്ക്: രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്; വിശദീകരണവുമായി കേന്ദ്രം

അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തര്‍ക്ക് വിലക്ക്: രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്; വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്തഖിയുടെ പത്രസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ കേന്ദ്രത്തെയും അഫ്ഗാന്‍ വിദേശകാര്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. അഫ്ഗാന്‍ മന്ത്രിയുടെ പത്ര സമ്മേളനത്തില്‍ നിന്നും വനിതകളെ വിലക്കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എംപി രംഗത്തെത്തി.

ഇന്ത്യയിലെ വനിതകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും താലിബാന്‍ മന്ത്രിയുടെ പത്രസമ്മേളനത്തില്‍ വനിത ജേര്‍ണലിസ്റ്റുകളുടെ അഭാവം പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കേന്ദ്ര വിദേശകാര്യം പ്രസ്താവന ഇറക്കിയത്. അമീര്‍ മുത്തഖിയുടെ പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിനു പങ്കില്ലെന്നും പരിപാടി സംഘടിപ്പിച്ചത് ന്യൂഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസിയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഓരോ രാജ്യത്തിന്റെയും നട്ടെല്ലും അഭിമാനവും അവിടത്തെ സ്ത്രീകളാണ്. താലിബാന്‍ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍, വനിതകളെ വിലക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് അറിയണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Ban on female journalists at Afghan Foreign Minister’s press conference: Congress strongly criticizes; Center issues explanation

Share Email
LATEST
Top