ബീഹാറില്‍ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി: നവംബര്‍ ആറിനും 11 നും വോട്ടെടുപ്പ്; വോട്ടെണ്ണല്‍ 14ന്

ബീഹാറില്‍ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി: നവംബര്‍ ആറിനും 11 നും വോട്ടെടുപ്പ്; വോട്ടെണ്ണല്‍ 14ന്

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രണ്ടുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുകയെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ ആറിന് ഒന്നാം ഘട്ടവും 11 ന് രണ്ടാം ഘട്ടവും വോട്ടെടുപ്പ് നടക്കും. വോട്ടണ്ണെല്‍ നവംബര്‍ 14 നാണ്. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.

ആകെ വോട്ടര്‍മാരുടെ എണ്ണം 7.43 കോടിയാണ്. ഇതില്‍  3.92 കോടി പുരുഷ വോട്ടര്‍മാരും 3.5 കോടി സ്ത്രീ വോട്ടര്‍മാരുമാണ് ഉള്‍പപ്പെടുന്നത്. ഇക്കുറി കന്നി വോട്ട് ചെയ്യുന്നത് 14 ലക്ഷം വോട്ടര്‍മാരാണ്.  90,712 പോളിംഗ് ബൂത്തുകളാണ് ഉളളത്.എല്ലാ ബൂത്തിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും. പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

Bihar elections in two phases: Voting on November 6 and 11

Share Email
LATEST
Top