ന്യൂഡൽഹി: ബീഹാർ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം ഇന്ന് വൈകുന്നേരം നാലിന് നടക്കും പത്രസമ്മേളത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രത്യാപിക്കും.
243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ നിയമസഭയുടെ കാലാവധി 2025 നവംബർ 22 നാണ് അവസാനിക്കുന്നത്. ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യവും രാഷ്ട്രീയ ജനതാദൾ കോൺഗ്രസ് സഖ്യത്തിന്റെ പ്രതിപക്ഷ മഹാഗത്ബന്ധും തമ്മിലാണ് പോരാട്ടം.
തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ നടത്തിയ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പ്രക്രിയയെച്ചൊല്ലിയുള്ള രൂക്ഷമായ വിവാദങ്ങൾക്കിടയിലാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പ്രതിപക്ഷ കക്ഷികൾ മുന്നോട്ടുവച്ചിട്ടുള്ളത്.
Bihar to the polling booth: Election date to be known today,