അത്യുജ്വലം , പ്രൗഡഗംഭീരം: തുറന്ന സംവാദങ്ങളോടെ ഐപിസിഎന്‍എ മാധ്യമസമ്മേളനത്തിന് പരിസമാപ്തി

അത്യുജ്വലം , പ്രൗഡഗംഭീരം: തുറന്ന സംവാദങ്ങളോടെ  ഐപിസിഎന്‍എ മാധ്യമസമ്മേളനത്തിന് പരിസമാപ്തി

എഡിസണ്‍, ന്യു ജേഴ്‌സി: കേരള മാധ്യമരംഗത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ന്യൂജഴ്‌സിയിലെ എഡിസണിലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 11-ാം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് പരിസമാപ്തിയായി. ദിവസങ്ങളോളം നീണ്ടു നിന്ന മാധ്യമസെമിനാറും ഒപ്പം രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ മികവാര്‍ന്ന വ്യക്തിത്വങ്ങളുടെ പങ്കാളിത്തം കൊണ്ടും സമ്മേളനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മാധ്യമസമ്മേളനത്തിന്റെ 11-ാം പതിപ്പ് സമാപന സമ്മേളനത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയായിരുന്നു.

മാധ്യമ സ്വാതന്ത്ര്യം ഇന്ന് വളരെയേറെ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഭരണഘടന ഉറപ്പു നല്കുന്ന മാധ്യമ അവകാശങ്ങള്‍ മെല്ലെ മെല്ലെ ഇല്ലാതായി വരികയാണെന്ന എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കേരളം മാതൃകയാകുന്നകാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. ഇത്രയും തീവ്രമായ രീതിയില്‍ മാധ്യമ സംവിധാനം മറ്റെവിടെയെങ്കിലുംണ്ടെന്ന് തോന്നുന്നില്ല.അതിന്റെതായ ഗുണവും ദോഷവും ഉണ്ട്. ഏറ്റവും അധികം ഗുണം തന്നെയാണ്.

കേരളം വേറിട്ട്‌നില്‍ക്കുന്നത് കേരളത്തിലെ മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകള്‍ കൊണ്ടുതന്നെയാണ്.ആധുനിക കാലത്ത് നമ്മള്‍ ശ്രദ്ധിക്കേണ്ടത് സാമൂഹ്യ മാധ്യമങ്ങളെയാണ്. സാമൂഹ്യമാധ്യമങ്ങളുടെ കടന്നുവരവ് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. പക്ഷെ,സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഒരു സംവിധാനഅത്യാവശ്യമാണ്. ആരെകുറിച്ചും എന്തും പറഞ്ഞ് വ്യക്തിഹത്യചെയ്യുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ മാറിയിരിക്കുന്നു.സാമൂഹ്യ മാധ്യമങ്ങളെനിയന്ത്രിക്കാനുള്ള സംവിധാനം വന്നില്ലെങ്കില്‍ അത് ഗുതുരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ശബ്ദമായി മാധ്യമങ്ങള്‍ മാറണമെന്നുംചടങ്ങില്‍ പ്രസംഗിച്ച പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ പറഞ്ഞു. സമൂഹത്തിന്റെ നീതിബോധമായി എന്നും നിലനില്‍ക്കണമെന്നും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ എല്ലാവര്‍ക്കുംലഭിക്കണം. അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മാധ്യമങ്ങളാണ്. എന്നാല്‍ ഇന്നത്തെ കാലത്ത്മാധ്യമങ്ങള്‍ക്കുമേല്‍ അപ്രഖ്യാപിതമായനിയന്ത്രണങ്ങളുണ്ട്.

ഭരണകൂടംതന്നെ മാധ്യമ ധ്വംസനംനടത്തുകയാണ്. ഭരിക്കുന്നവര്‍ അപ്രിയമായ വാര്‍ത്തകള്‍കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുകയാണ്.. ഐപിസിഎന്‍എ എന്നസംഘടന 20 വര്‍ഷമായി മികച്ചരീതിയില്‍ പടര്‍ന്നുപന്തലിച്ചിട്ടും പിളരാതിരിക്കുന്നതിന്റെ രഹസ്യം തനിക്ക് പിടികിട്ടിയെന്ന് എംപി പറഞ്ഞു. എല്ലാ രണ്ടു വര്‍ഷംകൂടുമ്പോഴും ഭാരവാഹികള്‍ മാറും.മാറുന്ന ഭാരവാഹികള്‍ക്ക് എല്ലാംഅഡൈ്വസറി ബോര്‍ഡില്‍ വലിയ സ്ഥാനങ്ങളുണ്ട്. അപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം, ആര്‍ക്കുംസ്ഥാനമാനങ്ങള്‍ നഷ്ടമാവുന്നില്ല. ഇത് രാഷ്ട്രീയ പാര്‍ട്ടികളിലും പരീക്ഷിക്കാവുന്നതാണ് എന്ന്ശ്രീകണ്ഠന്‍ പറഞ്ഞു.

വെറും പുഴയായി എത്തിയഅതിഥികളായ തങ്ങളെല്ലാംപൂഞ്ചോലയായാണ് തിരികെപോകുന്നത് എന്ന് റാന്നി എംഎല്‍എപ്രമോദ് നാരായണ്‍ പറഞ്ഞു. അത്രമേല്‍ സ്‌നേഹവും കരുതലും തന്ന ഐപിസിഎന്‍എയുടെആതിഥേയത്വത്തിന് നൂറില്‍ നൂറു മാര്‍ക്കും നല്‍കുമെന്ന് എംഎല്‍എഅറിയിച്ചു.

പ്രസിഡന്റായി ഇരിക്കുമ്പോഴും കഴിഞ്ഞ രണ്ടുവര്‍ഷം കരുത്തായി ഒപ്പം നിന്നത് അഡൈ്വസറിബോര്‍ഡാണെന്ന്‌ഐ.പി.സി.എന്‍.എ പ്രസിഡന്റ്‌സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു.സംഘടനയുടെ കരുത്ത് എന്നത്അഡൈ്വസറി ബോര്‍ഡാണ്.അഡൈ്വസറി ബോര്‍ഡാണ് ഈസംഘടനയെ മുന്നോട്ട് നയിക്കുന്നത്. ജനറല്‍ സെക്രട്ടറി ഷിജോപൗലോസ് ഉള്‍പ്പടെ എല്ലാഭാരവാഹികളും നല്‍കിയ പിന്തുണ എത്ര പ്രശംസിച്ചാലും മതിയാകാത്തതാണെന്നും സുനില്‍പറഞ്ഞു. സ്‌പോണ്‍സര്‍മാരുടെ വലിയ പിന്തുണയാണ് ഈ സമ്മേളനത്തിന്റെ വിജയത്തില്‍ ഏറ്റവും പ്രധാനമെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.

മലയാളത്തോടും മലയാളമാധ്യമപ്രവര്‍ത്തനത്തോടും ഇത്രസ്‌നേഹവും മമതയും പുലര്‍ത്തുന്ന യുഎസിലെ മലയാളി കൂട്ടായ്മയായ ഐപിസിഎന്‍എക്ക് നന്ദിഅറിയിക്കുന്നതായി മനോരമ ന്യൂസ് ടിവി ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു. മികച്ച സംഘാടന കാഴ്ചവച്ച സുനില്‍ ട്രൈസ്റ്റാറിന്റെ നേതൃത്വം ഫൈവ് സ്റ്റാര്‍ ആണെന്നുംജോണി ലൂക്കോസ് പ്രശംസിച്ചു.

ബിലീവേഴ്സ് ചര്‍ച്ച് മാനേജിംഗ് ഡയറക്ടര്‍ ഫാ. സിജോ പന്തപ്പള്ളില്‍, മാധ്യമപ്രവര്‍ത്തകരായ അബ്ജോദ്‌വര്‍ഗീസ് ( ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ്എഡിറ്റര്‍), ഹാഷ്മി താജ് ഇബ്രാഹിം – (24 ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍), സുജയാ പാര്‍വതി -(റിപ്പോര്‍ട്ടര്‍ ചാനല്‍ കോര്‍ഡിനേറ്റിങ്എഡിറ്റര്‍), മോത്തി രാജേഷ് -(സീനിയര്‍ സബ് എഡിറ്റര്‍, മാതൃഭൂമി ടി വി), ലീന്‍ ബി ജെസ്മസ് – (ന്യൂസ് 18 കണ്‍സള്‍ട്ടിംഗ എഡിറ്റര്‍)എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

.ഐപിസിഎന്‍എ സെക്രട്ടറി ഷിജോ പൗലോസ്, വിശാഖ് ചെറിയാന്‍ (ട്രഷറര്‍), സുനില്‍ തൈമറ്റം (അഡൈ്വസറി ബോര്‍ഡ്‌ചെയര്‍മാന്‍), രാജു പള്ളത്ത്(പ്രസിഡന്റ് ഇലക്ട്-2026-27),അനില്‍ കുമാര്‍ ആറന്മുള (വൈസ് പ്രസിഡന്റ്), ആഷാ മാത്യു (ജോ. സെക്രട്ടറി),, കോണ്‍ഫറന്‍സ് ചെയര്‍ സജി ഏബ്രഹാം, ഷോളി കുമ്പിളുവേലി, ഐപിസിഎന്‍എ
മുന്‍ ഭാരവാഹികള്‍,അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ചടങ്ങില്‍ സന്നിഹിതരായിരുന്നു. മധു കൊട്ടാരക്കര, മാത്യു വര്‍ഗീസ്എന്നിവര്‍ എംസിമാരായിരുന്നു.

Brilliant, magnificent: IPCAA media conference concludes with open debates

Share Email
LATEST
Top