ഭീകരാക്രമണത്തെ നേരിടാൻ പ്ലാറ്റോ പ്രോട്ടോക്കോൾ നടപ്പാക്കി ബ്രിട്ടൺ

ഭീകരാക്രമണത്തെ നേരിടാൻ പ്ലാറ്റോ പ്രോട്ടോക്കോൾ നടപ്പാക്കി ബ്രിട്ടൺ

ലണ്ടൺ:  മാഞ്ചെസ്റ്ററിനു പുറത്ത് ജൂത .സിനഗോഗ് ലക്ഷ്യമിട്ടു നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെ യു കെയിൽ പ്ലാറ്റോ പ്രോട്ടോക്കോൾ പ്രഖ്യാ പിച്ചു. ഭീകരാക്രമണത്തെ ചെറുക്കാൻ  16 വകുപ്പുകളെ ഏകോപിപ്പിച്ചുള്ള സംവിധാനമാണ് പ്ലാറ്റോ പ്രോട്ടോക്കോൾ.

സൈന്യം,  പോലീസ്, ആംബുലൻസ്, ഫയർ സർവീസുകൾ,  എന്നിവ ഏകോപിച്ച് പ്രവർത്തിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാനം. വലിയ ഭീകരാക്രമണങ്ങൾ ഉണ്ടാകുമ്പോഴാണ് സാധാരണയായി പോലീസ് പ്ലാറ്റോ പ്രോട്ടോകോൾ പ്രഖ്യാപിക്കുക.

ആളപായം കുറയ്ക്കാനും, അടിയന്തിര സാഹചര്യം നിയന്ത്രിക്കാനും വേണ്ടിയാണ് ഈ നടപടിക്രമത്തിലേക്ക് അധികാരികൾ കടക്കുക. വേഗത്തിൽ നടക്കുന്ന  ഭീകരാക്രമണത്തെ നേരിടാൻ ഈ പ്രോട്ടോകോൾ ഉപയോഗിക്കുന്നു. 

ഈ പ്രോട്ടോകോളിന്റെ പ്രത്യേകത എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി ഭീകരാക്രമണത്തെ നേരിടാൻ പ്രവർത്തിക്കുന്നു എന്നതാണ്. സൈന്യം ഉൾപ്പെടെ 16 വ്യത്യസ്ത ഏജൻസികൾ ഒരുമിച്ച് പ്രവർത്തിക്കണം.മാഞ്ചസ്റ്ററിലെ സിനഗോഗിൽ യോം കിപ്പൂർ ആഘോഷങ്ങൾ നടക്കുന്ന സന്ദർഭത്തിലാണ് ഭീകരാക്രമണം നടന്നത്. 

Britain implements PLATO protocol to deal with terrorist attacks

Share Email
Top