കാലിഫോര്‍ണിയ: കേള്‍ക്കുമ്പോള്‍ അല്പം ഞെട്ടല്‍ തോന്നും പക്ഷേ സംഭവം യാതാര്‍ഥ്യമാണ്. 1064 കിലോഗ്രാമിന്റെ മത്തങ്ങയുമായി എത്തിയ യുവ എന്‍ജിനീയര്‍ മത്തങ്ങതൂക്ക മത്സരത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. മത്തങ്ങയുടെ തൂക്കം രേഖപ്പെടുത്താന്‍ ഉയര്‍ത്തിയത് ക്രയിന്‍പോലുള്ള സംവിധാനം ഉപയോഗിച്ച്.
കാലിഫോര്‍ണിയയിലെ ഹാഫ് മൂണ്‍ ബേയില്‍ നടന്ന മത്തങ്ങാ തൂക്ക മത്സരത്തിലാണ് യുവ എന്‍ജിനീര്‍ കൂടിയായ വ്യക്തി ഒന്നാം സമ്മാനം സ്വന്തമാക്കിയത്. 2,346 പൗണ്ട് അതായത് 1,064 കിലോഗ്രം തൂക്കമാണ് ഈ മത്തങ്ങയ്ക്ക് ഉള്ളത്.
കാലിഫോര്‍ണിയയിലെ സാന്താ റോസയില്‍ നിന്നുള്ള ബ്രാന്‍ഡന്‍ ഡോസണ്‍ ആണ് സാന്‍ ഫ്രാന്‍സിസ്‌കോ ഹാഫ് മൂണ്‍ ബേയില്‍ നടന്ന 52-ാമത് ലോക ചാമ്പ്യന്‍ഷിപ്പ് മത്തങ്ങാ തൂക്ക മത്സരത്തില്‍ വിജയം നേടിയത്.. ഒരു കാട്ടുപോത്തിന്റെ തൂക്കത്തോളം വരുന്ന മത്തങ്ങയ്ക്ക് പിന്നില്‍ നിന്നുകൊണ്ടുള്ള സോസന്റെയും മക്കളുടേയും ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വലിയ മത്തങ്ങകള്‍ കൃഷി ചെയ്യുന്നതില്‍ തത്പരനായ സോണ്ണ് കഴിഞ്ഞ വര്‍ഷം മൂന്നു കിലോ വ്യത്യാസത്തിലായിരുന്നു ഒന്നാം സ്ഥാനം നഷ്ടമായത്. ഇക്കുറി ആ ഒന്നാം സ്ഥാനം പിടിച്ചതിന്റെ ആഹ്്‌ളാദത്തിലാണ് സോസണ്‍.
ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ റിവിയന്‍ ഓട്ടോമോട്ടീവിലെ എഞ്ചിനീയറായ ഡോസണ്‍, അഞ്ച് വര്‍ഷമായി താന്‍ വലിയ മത്തങ്ങകള്‍ വളര്‍ത്തുന്നുണ്ടെന്ന് പറഞ്ഞു. ഒഴിവു സമയങ്ങളില്‍ കൃത്യമായ വിള പരിപാലനം നടത്തിയാണ് മത്തങ്ങയില്‍ മികച്ച കൃഷി നടത്തുന്നതെന്നു ഇദ്ദേഹം വ്യക്തമാക്കി. കൃഷിയോടുള്ള താത്പര്യം കുട്ടികളിലും വളര്‍ത്താര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തന്റെ കുട്ടികളെ ഈ പ്രക്രിയയില്‍ ഉള്‍പ്പെടുത്തുന്നത് ആസ്വദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡോസണ്‍ തന്റെ രണ്ടു വയസുള്ള മകനേയും നാലുവയസുള്ള മകളേയുമായാണ് പ്രദര്‍ശന നഗരിയില്‍ എത്തിച്ചേര്‍ന്നത്. ഏറ്റവും വലിയ മത്തങ്ങ വളര്‍ത്തിയതിന് മത്തങ്ങ ചാമ്പ്യന്‍ 20,000 ഡോളര്‍ സമ്മാനമാണ് നല്കുന്നത്.
California engineer wins pumpkin contest with 2,346-pound gourd













