താമ്പായിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനവും മിഷൻ ഞായർ ആചരണവും

താമ്പായിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനവും മിഷൻ ഞായർ ആചരണവും

താമ്പാ (ഫ്‌ലോറിഡ): താമ്പായിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനവും മിഷൻ ഞായർ ആചരണവും ശ്രദ്ധേയമായി. 2025 2026 വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു.

മിഷൻ ലീഗ് ദേശീയ പ്രസിഡന്റും അന്തർദേശീയ ഓർഗനൈസറുമായ സിജോയ് പറപ്പള്ളിൽ ആമുഖ പ്രഭാഷണം നടത്തി. റീജിയണൽ വൈസ് ഡയറക്ടർ സിസ്റ്റർ സാന്ദ്രാ എസ്.വി.എം., യൂണിറ്റ് ഓർഗനൈസർ അലിയ കണ്ടാരപ്പള്ളിൽ, എബിൻ തടത്തിൽ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സ്റ്റീവ് പൂവത്തുങ്കൽ (പ്രസിഡന്റ്), മരീസ്സാ മുടീകുന്നേൽ (വൈസ് പ്രസിഡന്റ്), മിയ കൂന്തമറ്റത്തിൽ (സെക്രട്ടറി), ആമി ആക്കൽകൊട്ടാരം (ജോയിന്റ് സെക്രട്ടറി), ആംസ്റ്റൺ അഴക്കേടത്ത്, ക്രിസ്റ്റിൻ കല്ലിടുക്കിൽ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ശുശ്രൂഷ ഏറ്റെടുത്തു.

തുടർന്ന് ചെമന്ന കൊടിയും പിടിച്ച് കുട്ടികൾ നടത്തിയ മിഷൻ റാലിയും മുദ്രാവാക്യം വിളിയും പതാക ഉയർത്തലും മിഷൻ ലീഗിന്റെ ആവേശം ഏവരിലും വാനോളമുയർത്തി.

മിഷൻ ഞായർ ഫണ്ട് സ്വരൂപിക്കുന്നതിനായി കുട്ടികളുടെയും മുതിർന്നവരുടെയും നേതൃത്വത്തിൽ വിവിധ സ്റ്റാളുകളും പ്രവർത്തനങ്ങളും അന്നേദിവസം ഒരുക്കി. സൺഡേ സ്‌കൂൾ പ്രിൻസിപ്പൽ സാലി കുളങ്ങരയുടെ നേതൃത്വത്തിലുള്ള അധ്യാപകരും ദേവാലയ എക്‌സിക്യൂട്ടീവും പരിപാടികൾ ക്രമീകരിച്ചു.

Cherupushpa Mission League Inauguration and Mission Sunday Celebration held in Tampa

Share Email
Top