ആശ്വാസം നൽകുന്ന കോടതി വിധി, കാൻസർ ചികിത്സയിലുള്ള മകളുടെ പ്രാർത്ഥന; ഷിക്കാഗോ സ്വദേശിയെ മോചിപ്പിക്കണമെന്ന് കോടതി വിധി

ആശ്വാസം നൽകുന്ന കോടതി വിധി, കാൻസർ ചികിത്സയിലുള്ള മകളുടെ പ്രാർത്ഥന; ഷിക്കാഗോ സ്വദേശിയെ മോചിപ്പിക്കണമെന്ന് കോടതി വിധി

ഷിക്കാഗോ: അഡ്വാൻസ്ഡ് കാൻസർ ചികിത്സയിൽ കഴിയുന്ന 16 വയസുള്ള മകളുള്ള ഷിക്കാഗോ സ്വദേശിക്ക് ഒടുവിൽ മോചനം ലഭിക്കുന്നു. റൂബൻ ടോറസ് മാൽഡൊണാഡോയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിൻ്റെ അഭിഭാഷകർ നൽകിയ ഹർജിയിൽ അനുകൂല വിധി വന്നിട്ടുണ്ട്. നാടുകടത്തൽ കേസ് നിയമസംവിധാനത്തിലൂടെ കടന്നുപോകുമ്പോൾ അദ്ദേഹത്തെ വിട്ടയക്കുന്നതിനാണ് അനുമതി ലഭിച്ചത്. ടോറസ് മാൽഡൊണാഡോയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ല എന്ന കാര്യം പരിഗണിച്ച്, ജഡ്ജി ഈവ എസ് സാൾട്ട്‌സ്മാൻ അദ്ദേഹത്തിന് 2,000 ഡോളര്‍ ബോണ്ടിൽ മോചനം അനുവദിച്ചു.

ടോറസ് മാൽഡൊണാഡോ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ജയിലിൽ നിന്ന് മോചിതനാകുമെന്നും, അദ്ദേഹം യുഎസ് സ്ഥിരതാമസത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. ഒക്ടോബർ 18ന് ഇമിഗ്രേഷൻ കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് കസ്റ്റഡിയിലെടുത്ത 40-കാരനായ റൂബൻ ടോറസ് മാൽഡൊണാഡോയ്ക്ക് വേണ്ടി അദ്ദേഹത്തിന്‍റെ അഭിഭാഷകർ മോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.

ടോറസിന്‍റെ തടങ്കൽ നിയമവിരുദ്ധമാണെന്നും അത് അദ്ദേഹത്തിന്‍റെ ഡ്യൂ പ്രോസസ് അവകാശങ്ങൾ ലംഘിക്കുന്നുവെന്നും യുഎസ് ജില്ലാ ജഡ്ജി ജെറമി ഡാനിയൽ മുമ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇയാളെ ഉടൻ മോചിപ്പിക്കാൻ കഴിയില്ലെന്നാണ് അന്ന് ജഡ്ജി പറഞ്ഞത്. ഹർജിക്കാരന്‍റെ മകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ദുരിതാവസ്ഥയിൽ കോടതിക്ക് സഹാനുഭൂതിയുണ്ട്. എങ്കിലും, പ്രസക്തമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും ഉള്ളിൽ നിന്നുകൊണ്ട് മാത്രമേ കോടതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് ജഡ്ജി പറഞ്ഞിരുന്നു.

Share Email
LATEST
More Articles
Top