ഷിക്കാഗോയിൽ കണ്ണീർ വാതക പ്രയോഗത്തിൽ ആശങ്ക; ഉത്തരവ് ലംഘിച്ചോ എന്ന് ചോദ്യം ചെയ്ത് ഫെഡറൽ ജഡ്ജി

ഷിക്കാഗോയിൽ കണ്ണീർ വാതക പ്രയോഗത്തിൽ ആശങ്ക; ഉത്തരവ് ലംഘിച്ചോ എന്ന് ചോദ്യം ചെയ്ത് ഫെഡറൽ ജഡ്ജി

ഷിക്കാഗോ: പ്രതിഷേധക്കാർക്കും പത്രപ്രവർത്തകർക്കുമെതിരെ കണ്ണീർ വാതകവും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള മറ്റ് ആയുധങ്ങളും ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള തൻ്റെ ഉത്തരവ് ലംഘിക്കപ്പെട്ടു എന്ന ആശങ്ക പ്രകടിപ്പിച്ച് ഷിക്കാഗോയിലെ ഫെഡറൽ ജഡ്ജി സാറാ എല്ലിസ്. ഷിക്കാഗോയിലെ ഇമിഗ്രേഷൻ നടപടികളുടെ മേൽനോട്ടം വഹിക്കുന്ന ബോർഡർ പട്രോൾ ചീഫ് ഗ്രിഗറി ബോവിനോയോട് ആണ് ജഡ്ജി ഈ ആശങ്ക അറിയിച്ചത്.
ഹിയറിംഗിൻ്റെ തുടക്കത്തിൽത്തന്നെ ജഡ്ജി എല്ലിസ്, ഷിക്കാഗോ മേഖലയിൽ ഉദ്യോഗസ്ഥർക്ക് ബലം പ്രയോഗിക്കുന്നതിന് താൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഉത്തരവിലെ ഭാഗങ്ങൾ വായിച്ചു.

കുട്ടികളുടെ ഹാലോവീൻ പരേഡ് നടക്കുന്നതിനിടെ ഓൾഡ് ഇർവിംഗ് പാർക്ക് സമീപത്ത് നടന്ന കണ്ണീർ വാതക പ്രയോഗത്തെയും ജഡ്ജി വിമര്‍ശിച്ചു. ഒരു പരേഡിലേക്ക് നടക്കുന്ന ഹാലോവീൻ വേഷമിട്ട കുട്ടികൾ, ഒരു നിയമപാലകനോ മറ്റുള്ളവർക്കോ ഉടനടി ഭീഷണി ഉയർത്തുന്നില്ല. തീർച്ചയായും അവർ ഭീഷണിയല്ലെന്ന് ജ‍ഡ്ജി ചൂണ്ടിക്കാട്ടി. കണ്ണീർ വാതകം പ്രയോഗിക്കുന്നതിന് മുമ്പ് പ്രതിഷേധക്കാർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകണമെന്ന് തൻ്റെ ഉത്തരവിൽ ആവശ്യപ്പെടുന്നുണ്ടെന്നും ജഡ്ജി ഓർമ്മിപ്പിച്ചു.

വെറുതെ പിൻമാറുക എന്നോ ഇവിടെ നിന്ന് പോകുക എന്നോ പറയുന്നത് ഒരു മുന്നറിയിപ്പല്ല എന്നും അവർ കൂട്ടിച്ചേർത്തു. ജഡ്ജി എല്ലിസ് തൻ്റെ ഉത്തരവിനെ പിന്തുണയ്ക്കുന്നതിനായി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ നയങ്ങളും എടുത്തുപറഞ്ഞു, അത് നിയമപാലകർ ബലം പ്രയോഗിക്കുന്നതിന് വെച്ച നിബന്ധനകളെ ബലപ്പെടുത്തുന്നു.

Share Email
LATEST
More Articles
Top