അടച്ചു പൂട്ടിലിനിടെ ട്രംപിന് കുരുക്കായി കോടതി വിധി: ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് തടഞ്ഞ് കോടതി

അടച്ചു പൂട്ടിലിനിടെ ട്രംപിന് കുരുക്കായി കോടതി വിധി: ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് തടഞ്ഞ് കോടതി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ അടച്ചുപൂട്ടല്‍ 28-ാം ദിവസമെത്തിയപ്പോള്‍ ട്രംപിന് കുരുക്കായി കോടതി വിധി. അടച്ചുപൂട്ടല്‍ സമയത്ത് ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് സാന്‍ഫ്രാന്‍സിസ്‌കോ കോടതി വിലക്കി. ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ട്രംപ് ഭരണകൂടം ഇറക്കിയ ഉത്തരവിനെതിരേ ജീവനക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ പിരിച്ചുവിടപ്പെടുന്നഫെഡറല്‍  ഉദ്യോഗസ്ഥരുടെ ഹര്‍ജികള്‍ കേള്‍ക്കാന്‍ ജില്ലാ കോടതിക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകരുടെ വാദം.
മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നാമനിര്‍ദ്ദേശം ചെയ്ത ജഡ്ജിയാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നും  ഈ ഉത്തരവ്   അധികാരപരിധിക്കു പുറത്താണ് അവരുടെ നടപടിയെന്നുമാണ് ട്രംപ് അനുകൂലികള്‍ പറയുന്നത്.

അടച്ചുപൂട്ടലിന് പിന്നാലെ നല്‍കിയ പിരിച്ചുവിടല്‍ നോട്ടിസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഇതുവരെ 4,100 ജീവനക്കാര്‍ക്കാണ് ട്രംപ് ഭരണകൂടം പിരിച്ചുവിടലിന് നോട്ടിസ് നല്കിയിട്ടുള്ളത്.

Court ruling in Trump’s crosshairs during shutdown: Court order blocks firing of federal employees

Share Email
Top