ബിഹാറിൽ ഇന്ത്യ സഖ്യത്തിൽ വിള്ളൽ; ജെഎംഎം ആറിടങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കും

ബിഹാറിൽ ഇന്ത്യ സഖ്യത്തിൽ വിള്ളൽ; ജെഎംഎം ആറിടങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കും

പട്‌ന: ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാ സഖ്യത്തിൽ വിള്ളൽ. സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ ഹേമന്ദ് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിച്ചു.

12 സീറ്റുകളായിരുന്നു ജെഎംഎം ആവശ്യപ്പെട്ടത്. എന്നാൽ ഇത് ലഭിക്കാതെ വന്നതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചത്. ചകായ്, ധംദഹ, കറ്റോറിയ (എസ്ടി) പിർപൈന്തി, മണിഹരി (എസ്ടി), ജാമുയി എന്നീ സീറ്റുകളാണ് ജെഎംഎം ശ്രദ്ധ കേന്ദീകരിക്കുന്നത്. എന്നാൽ സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തങ്ങൾ മഹാ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കില്ലെന്ന് ജെഎംഎം പാർട്ടി ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.

നവംബർ 11ന് നടക്കുന്ന രണ്ടാം ഘട്ടത്തിലായിരിക്കും ജെഎംഎം മത്സരിക്കുക. ആദ്യഘട്ടത്തിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി വെള്ളിയാഴ്ച അവസാനിച്ചിരുന്നു.

ആദ്യഘട്ടത്തിൽ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച 1250 പേർ പത്രിക സമർപ്പിച്ചു. ആദ്യ ഘട്ടത്തിൽ 121 സീറ്റിലേക്കാണ് നവംബർ ആറിന് വോട്ടെടുപ്പ് നടക്കുന്നത്.

Crack in INDI alliance in Bihar; JMM to contest alone in six seats

Share Email
Top