ഡാളസ് കേരളാ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് :ജേക്കബ് സൈമണ്‍ ഇലക്ഷന്‍ കമ്മീഷ്ണര്‍

ഡാളസ് കേരളാ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് :ജേക്കബ് സൈമണ്‍ ഇലക്ഷന്‍ കമ്മീഷ്ണര്‍

പി പി ചെറിയാന്‍

ഡാളസ് : കേരളാ അസോസി യേഷന്‍ ഓഫ് ഡാളസ് 2026-27 വര്‍ഷങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നതിന് ജേക്കബ് സൈമണ്‍ (ഇലക്ഷന്‍ കമ്മീഷ്ണര്‍ ) , പീറ്റര്‍ നെറ്റോ, മാത്യു കോശി അസിസ്റ്റന്റ് ഇലക്ഷന്‍ കമ്മീഷനറന്‍മാര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മറ്റിയെ തിരഞ്ഞെടുത്തു. ഒക്ടോബര് 31 നാണു നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന തിയതി.

1976 ല്‍ സ്ഥാപിതമായ സംഘടന അമ്പതാം വര്‍ഷത്തിലേക്ക് പ്രാവേശിക്കുമ്പോള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷ പരിപാടികള്‍ അസോസി യേഷന്‍ ആസൂത്രണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനനുയോജ്യമായ ഒരു ഭരണ സമിതിയെ സമവായത്തിലൂടെ അധികാരത്തിലേറ്റണമെന്നാണ് ഭൂരിപഷം അംഗങ്ങളും ആഗ്രഹിക്കുന്നത് അതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ക്കു മുതിര്‍ന്ന അംഗങ്ങളും മുന്‍ ഭാരവാഹികളും നേത്ര്വത്വം നല്‍കുന്നു.

Dallas Kerala Association Election Jacob Simon Election Commissioner

Share Email
LATEST
Top