ഉല്ലാസനൗകയില്‍ കൂട്ടായ്മ ഒരുക്കി ഡാളസ് സീനിയര്‍ മിനിസ്ട്രി

ഉല്ലാസനൗകയില്‍ കൂട്ടായ്മ ഒരുക്കി ഡാളസ് സീനിയര്‍ മിനിസ്ട്രി

ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക സീനിയര്‍ അംഗങ്ങളുടെ ‘ജോയ്’ മിസിസ്ട്രിയുടെ നേതൃത്വത്തില്‍ ഉല്ലാസനൗക പ്രോഗ്രാം ക്രമീകരിച്ചു. മരീന ഈഗിള്‍ പോയിന്റില്‍ നിന്ന് നടത്തിയ നാലു മണിക്കൂര്‍ ഉല്ലാസ യാത്ര ഏവര്‍ക്കും നവ്യാനുഭവമായിരുന്നു.

എല്ലാം മറന്ന് പാടാനും ആടാനും ഭക്ഷിക്കാനും അവര്‍ ശ്രമിച്ചു. സായാഹ്നം സഫലമാക്കാന്‍ ഇതുപോലെ ഒത്ത് ചേരല്‍ സഹായിക്കും എന്ന് ഫാ. ബിന്‍സ് ചേത്തലില്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. പ്രസിഡന്റ് തിയോഫില്‍ ചാമക്കാല പരിപാടി കോര്‍ഡിനേറ്റ് ചെയ്തു.

Dallas Senior Ministry hosts cruise ship fellowship

Share Email
Top