ഭക്തിയും വിശ്വാസവും: മീനാക്ഷിയുടെ കുറിപ്പ് വെറലായി; ഈരീതിയിലത്രെ GenZ കുട്ടികളുടെ ചിന്ത

ഭക്തിയും വിശ്വാസവും: മീനാക്ഷിയുടെ കുറിപ്പ് വെറലായി; ഈരീതിയിലത്രെ GenZ കുട്ടികളുടെ ചിന്ത

ബാലതാരമായി വെള്ളിത്തിരയിലും ടെലിവിഷൻ ഷോകളിലൂടെയും മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് മീനാക്ഷി അനൂപ്. ഒപ്പം, അമർ അക്ബർ അന്തോണി, ഓഫീസർ ഓൺ ഡ്യൂട്ടി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മീനാക്ഷിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ മീനാക്ഷി തന്റെ രസകരമായ പോസ്റ്റുകളിലൂടെയും ആരാധകരുടെ കമന്റുകൾക്ക് നൽകുന്ന മറുപടികളിലൂടെയും പലപ്പോഴും വൈറലായിട്ടുണ്ട്. അത്തരത്തിൽ താൻ നിരീശ്വരവാദിയാണോ എന്ന ചോദ്യത്തിന് ആക്ഷേപഹാസ്യമായി ഫെയിസ്ബുക്കിലൂടെ മറുപടി നൽകിയിരിക്കുകയാണ് മീനാക്ഷി.

മീനാക്ഷി പങ്കുവെച്ച പോസ്റ്റിന്റെ പൂർണരൂപം..

‘യത്തീസ്റ്റ് ആണോന്ന് ‘ … ചോദ്യമെങ്കിൽ ‘റാഷണലാണ് ‘ എന്നുത്തരം… പക്ഷെ യഥാർത്ഥ യത്തീസ്റ്റ് ( നിരീശ്വരവാദി) ആരാണ്… തീർച്ചയായും ദൈവത്തോട് കൂടുതൽ അടുത്ത് നില്ക്കുന്നുവെന്ന് നമ്മൾ കരുതുന്ന വിശ്വാസികളിൽ ചിലർ തന്നെ അവർ ദൈവ മുതൽ മോഷ്ടിക്കുമ്പോൾ … അല്ലെങ്കിൽ ദൈവത്തിന്റെ ആളുകളായി നിന്ന് കുട്ടികളുൾപ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോൾ …ഒക്കെയും കൃത്യമായും അവർക്കറിയാം അവരെയോ… അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ല അഥവാ അങ്ങനെയൊന്നില്ല എന്നു തന്നെ ചുരുക്കിപ്പറഞ്ഞാൽ .. വിശ്വാസികൾ എന്നു നമ്മൾ കരുതുന്നവരിൽ ചിലർ തന്നെയത്രേ ‘നിരീശ്വരവാദികൾ’… പൊതുവെ യത്തീസ്റ്റുകൾ എന്നു പറഞ്ഞു നടക്കുന്നവർ വല്യ ശല്യമുണ്ടാക്കിയതായി അറിവുമില്ല… തന്നെ …ശാസ്ത്ര ബോധം … ജീവിതത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും … ചുറ്റുപാടുകളെ ശരിയായി മനസ്സിലാക്കാനും എന്നെ ഏറെ സഹായിക്കുന്നു… അത് പക്ഷെ എനിക്ക് ചുറ്റുമുള്ള മറ്റുള്ളവർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്…. മതബോധങ്ങൾക്കോ .. ദൈവബോധങ്ങൾക്കോ … തുടങ്ങി ഒന്നിനും.…

Devotion and faith: Meenakshi’s post goes viral

Share Email
Top