തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമനത്തിൽ ഐ ഗ്രൂപ്പിന് അതൃപ്തി. സംഘടനാ തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയിട്ടും നിലവിലെ ഉപാധ്യക്ഷനായ അബിൻ വർക്കിയെ അവഗണിച്ചതായി ഒരു വിഭാഗം പറയുന്നു.
അതേസമയം, അബിൻ വർക്കി ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ട് പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചു. ഇതിൽ തന്റെ അതൃപ്തി അദ്ദേഹം പരസ്യമാക്കുമെന്നും സൂചനയുണ്ട്. സാമുദായിക സമവാക്യമാണ് അബിൻ വർക്കിക്ക് തിരിച്ചടിയായതെന്നും റിപ്പോർട്ടുകളുണ്ട്.
ഒ.ജെ. ജനീഷിന് പുറമെ ബിനു ചുള്ളിയേൽ, അബിൻ വർക്കി, കെ.എം. അഭിജിത്ത് എന്നിവരുടെ പേരായിരുന്നു അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ഇതിൽ അബിൻ വർക്കിയെയും അഭിജിത്തിനെയും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായി നിയമിച്ചു.
തുടർന്നാണ് ഒ.ജെ. ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചത്. ഇതിനെതിരെ കോൺഗ്രസിൽ അമർഷം പുകയുകയാണ്.
Discontent within the ‘I’ group of Youth Congress over the appointment of O.J. Janeesh as president despite Abin Varkey securing the second-highest votes













