ഹ്യൂസ്റ്റണ്‍: ഡോ. അഡ്വ മാത്യു വൈരമണിനെ സ്റ്റാഫോര്‍ഡ് സിറ്റിയുടെ പ്ലാനിംഗ് ആന്‍ഡ്് സോണിംഗ് കമ്മീഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തു. സ്റ്റാഫോര്‍ഡ് സിറ്റിയില്‍ പ്ലാനിംഗ് ആന്‍ഡ് സോണിന്‍ കമ്മീഷണര്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച വൈരമണ്‍ പിന്നീട് അതിന്റെ വൈസ് ചെര്‍മാനായി. ഇപ്പോള്‍ ഏഴംഗ കമ്മീഷ്ണര്‍മാരുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. സിറ്റിയില്‍ സമര്‍പ്പിക്കുന്ന ഫ്‌ളാറ്റ്, സൈറ്റ് പ്ലാന്‍, സോണിംഗ് കേസുകള്‍, എന്നിവ ചട്ടപ്രകാരവും സാങ്കേതിക നിര്‍ദേശത്തിന് അനുസരിച്ചുമാണോ എന്നും പ്രാഥമീകമായി പരിശോധിക്കുന്നത് പ്ലാനിംഗ് ആന്‍ഡ് സോണിംഗ് കമ്മീഷനാണ്.

അതുപോലെ സിറ്റിയുടെ വികസനം കോംപ്രി-പെഹെന്‍സീവ് പ്ലാനിന്റെ അടിസ്ഥാനത്തിലാണെന്നു ഉറപ്പു വരുത്തുന്നതും ഈ കമ്മീഷനാണ്.
സ്റ്റഫോര്‍സ് സിറ്റി മേയര്‍ കെന്‍ മാത്യു വൈരമണി നെ സ്റ്റാഫോര്‍ഡ് സിറ്റിയുടെ ചാര്‍ട്ടര്‍ റിവ്യു കമ്മീഷനില്‍ ഒരംഗമായി നിയമിക്കുകയും ചെയ്തു.
സിറ്റി ചാര്‍ട്ടറിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഏഴംഗങ്ങളാണ് ഈ കമ്മീഷനില്‍ ഉള്ളത്. അവര്‍ സിറ്റിയുടെ ചാര്‍ട്ടര്‍ പരിശോധിച്ചു അതില്‍ എന്തെങ്കിലും ഭേദഗതികള്‍ േആവശ്യമാണെങ്കില്‍ സിറ്റി കൗണ്‍സിലിലേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്യും. അഡ്വക്കേറ്റും നിയമ അധ്യാപകനുമായ ന വൈരമണിന്റെ സേവനം സ്റ്റാഫോര്‍ഡ് സിറ്റിക്ക് ഗുണകരമാകും
Dr. Mathew Vairamon, Chairman of the Stafford Planning and Zoning Commission