ഡോ. സിമി ജെസ്റ്റോ ജോസഫിന് 2025-ലെ ഐ.പി.സി.എൻ.എ (India Press Club of North America) മീഡിയ എക്സലൻസ് അവാർഡ്. ടെലിവിഷൻ ആങ്കറിങ്ങ് വിഭാഗത്തിലാണ് പുരസ്കാരം.
ഏഷ്യാനെറ്റ് യുഎസ് വീക്ലി റൗണ്ടപ്പ് പരിപാടിയിൽ 400 എപ്പിസോഡുകൾ അവതരിച്ചതും “ലൈഫ് ആൻഡ് ഹെൽത്ത്” എന്ന പ്രത്യേക പരിപാടിയും പ്രേക്ഷകരുടെ വൻസ്വീകരണം നേടിയിരുന്നു. മാധ്യമരംഗത്ത് പത്ത് വർഷത്തിലേറെ നീണ്ടുനിൽക്കുന്ന അവരുടെ സമർപ്പണത്തിനും മികവിനുമാണ് പുരസ്‌കാരം ലഭിച്ചത്. ഏഷ്യാനെറ്റ് , ഫ്‌ളവേഴ്‌സ് ചാനലുകളിലെ ചിക്കാഗോയിൽ നിന്നുള്ള ടി വി അവതാരികയായി മാധ്യമ രംഗത്ത് ചുവടുറപ്പിച്ച ഡോ. സിമി ജെസ്റ്റോ ജോസഫ്, കൈരളി ടിവിയിലെ ഓർമ്മസ്‌പർശം എന്ന സംഗീത പരിപാടിയുടെ പ്രധാന അവതാരികയായും ശ്രദ്ധിക്കപ്പെട്ടു.

ചിക്കാഗോയിലെ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിൽ നഴ്സിംഗ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് സെന്ററി ന്റെ സിസ്റ്റം സീനിയർ ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ഡോ. സിമി ജെസ്റ്റോ മൂന്ന് ഫെല്ലോഷിപ്പുകളും രണ്ടു ഡോക്ട്രേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ആരോഗ്യ രംഗത്തെ നേതൃത്വ പാടവത്തിന് ലഭിക്കുന്ന ഏറ്റവും പ്രാധാന്യമേറിയ American College of Healthcare Executives ന്റെ ഫെല്ലോഷിപ്പ് ഡോ. സിമി ജെസ്റ്റോയുടെ ഏറെ ശ്രദ്ധ്യമായ നേട്ടമാണ് ഇത് കൂടാതെ the National Academies of Practice (NAP), the American Association of Nurse Practitioners (FAANP) എന്നിവയുടെ ഫെല്ലോഷിപ്പുകൾ ഡോ. സിമി ജെസ്റ്റോ സ്വന്തമാക്കിയിട്ടുണ്ട്. ANA-Illinois 40 Under 40 Nurse Leader Award, the American Association of Nurse Practitioners (AANP) National Award for Excellence in Clinical Practice, and Top Nurse Practitioner Award in USA എന്നീ പുരസ്കാരങ്ങളും ഡോ. സിമി ജെസ്റ്റോ സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ അവർ ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ പ്രസിഡന്റായും, കൂടാതെ ഐ.പി.സി.എൻ.എ ഷിക്കാഗോ ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിക്കുന്നു. ഡോ. സിമി ജെസ്റ്റോ ജോസഫ് പ്രക്ഷേപണ മാധ്യമരംഗത്ത് തന്റെ പാത തെളിയിക്കാൻ മാർഗ്ഗനിർദ്ദേശവും പ്രോത്സാഹനവും നൽകിയ രാജു പള്ളത്ത് (പ്രൊഡ്യൂസർ & പ്രോഗ്രാം ഡയറക്ടർ), അനിൽ മറ്റത്തിൽകുന്നേൽ (എക്സിക്യൂട്ടീവ് എഡിറ്റർ) എന്നിവർക്കുള്ള ഹൃദയപൂർവ്വമായ നന്ദി അറിയിച്ചു. അവരുടെ ശക്തിയുടെ തൂണും എല്ലാ നേട്ടങ്ങൾക്കുമുള്ള പ്രചോദനവുമായത് അവരുടെ ഭർത്താവ് ജെസ്റ്റോ ജോസഫ്, മക്കളായ അനീന, എയ്ഡൻ, ആഷ്ന, ആശിഷ് എന്നിവർ ആണെന്ന് അവർ പറയുന്നു.

















