മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ ഇഡി റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ ഇഡി റെയ്ഡ്

കൊച്ചി : ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളുടെ വീടുകളിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തുന്നു. നടൻമാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കൂടാതെ, നടൻ മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധനയുണ്ട്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി 17 ഇടങ്ങളിലാണ് ഇ.ഡി. ഒരേസമയം പരിശോധന നടത്തുന്നത്. സിനിമാ താരങ്ങളുടെ വീടുകൾക്ക് പുറമെ വാഹന ഡീലർമാരുടെയും മറ്റ് ഇടനിലക്കാരുടെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

ഇന്ത്യയിലേക്ക് ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങൾ വഴിയുള്ള റൂട്ടുകളിലൂടെ നിയമവിരുദ്ധമായി ആഡംബര കാറുകൾ ഇറക്കുമതി ചെയ്യുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഒരു സിൻഡിക്കേറ്റിനെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഇ.ഡി. അറിയിച്ചു. നിയമവിരുദ്ധമായി കടത്തിയ കാറുകളിൽ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര വാഹനങ്ങൾ ഉൾപ്പെടുന്നു. ഇറക്കുമതിയിലും രജിസ്ട്രേഷനിലുമുള്ള ഈ നിയമലംഘനം ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടതാണെന്നും ഇ.ഡി. വ്യക്തമാക്കി.

Share Email
Top