കൊച്ചി: ശിരോവസ്ത്രമിട്ട ടീച്ചര്‍ കുട്ടിയുടെ ശിരോവസ്ത്രം വിലക്കുന്നത് വിരോധാഭാസമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
ഹിജാബ് വിവാദത്തിന്റെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്മെന്റിനെതിരെയാണ് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്. ഏതെങ്കിലും ഒരു മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ അധികാരങ്ങള്‍ സ്വയം ഏറ്റെടുത്ത് ഭരണം നടത്താമെന്ന് ധരിച്ചാല്‍ നടക്കില്ലെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
കുട്ടി സ്‌കൂളില്‍ വരാത്തതിന്റെ കാരണം പരിശോധിക്കുകയും കുട്ടിയെ വിളിച്ച് സംസാരിച്ച് പ്രശ്നങ്ങള്‍ തീര്‍ക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ കുട്ടി സ്‌കൂള്‍ വിടാന്‍ കാരണക്കാരായവര്‍ മറുപടി പറയേണ്ടി വരുമെന്നും മന്ത്രി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
Education Minister says it’s ironic for a teacher to ban a child wearing a headscarf













