കാനഡയില്‍ നാലുലക്ഷം ഡോളര്‍ വിലവരുന്ന തപാല്‍ സാധനങ്ങള്‍ മോഷ്ടിച്ച പഞ്ചാബികള്‍ ഉള്‍പ്പെട്ട എട്ടംഗ സംഘം പിടില്‍; പ്രതികള്‍ക്കെതിരേ ചുമത്തിയത് 344 കേസുകള്‍

കാനഡയില്‍ നാലുലക്ഷം ഡോളര്‍ വിലവരുന്ന തപാല്‍ സാധനങ്ങള്‍ മോഷ്ടിച്ച പഞ്ചാബികള്‍ ഉള്‍പ്പെട്ട എട്ടംഗ സംഘം പിടില്‍; പ്രതികള്‍ക്കെതിരേ ചുമത്തിയത് 344 കേസുകള്‍

ഒട്ടാവ: കാനഡയില്‍ നാലുലക്ഷം ഡോളര്‍ വില വരുന്ന തപാല്‍ സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തെ പിടികൂടി. മെയില്‍ ബോക്‌സുകളില്‍ ലഭിച്ച വസ്തുക്കളാണ് ഇത്തരത്തില്‍ അപഹരിച്ചത്. മിസിസാഗ, ബ്രാംപ്ടണ്‍ എന്നിവിടങ്ങളില്‍ നിന്നാണ് എട്ടംഗ സംഘത്തെ പിടികൂടിയത്. ഇവര്‍ക്കെതിരേ 344 കേസുകളാണ് ചുമത്തിയിട്ടുള്ളത്.

മിസിസാഗയില്‍ നിന്നുള്ള സുമന്‍പ്രീത് സിംഗ് (28), ഗുര്‍ദീപ് ചത്ത (29), ജഷന്‍ദീപ് ജത്താന (23),ബ്രാംപ്ടണില്‍ നിന്നുള്ള ഹര്‍മന്‍ സിംഗ് (28) ജസന്‍പ്രീത് സിംഗ് (21), മന്‍രൂപ് സിംഗ് (23), കൃത്യമായ മേല്‍വിലാസമില്ലാത്ത രാജ്ബീര്‍ സിംഗ് (26),ഉപീന്ദര്‍ജിത് സിംഗ് (28) എന്നിവരാണ് അറസ്റ്റിലായത്. ഹാല്‍ട്ടണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തുടര്‍ച്ചയായി തപാല്‍ മെയില്‍ബോക്‌സുകളില്‍ മോഷണം ഉണ്ടായതിനു പിന്നാലെയാണ് അന്വേഷണം കര്‍ശനമാക്കിയതും പ്രതികള്‍ വലയിലായതും.

കഴിഞ്ഞ മാസം എട്ട്,ഒന്‍പത് തീയതികളിലായി റൈന്‍ബാങ്ക് സ്ട്രീറ്റ്, ബ്രാന്‍ഡന്‍ ഗേറ്റ് ഡ്രൈവ്, ഡ്വിഗിന്‍ അവന്യൂ, തുടങ്ങിയ മേഖലകളില്‍ പോലീസ് തെരച്ചില്‍ നടത്തി. പ്രതികളുടെ കൈകളില്‍ നിന്നും 450 തപാല്‍ സാധനങ്ങള്‍ കണ്ടെടുത്തു. കണ്ടെടുത്തവയില്‍ 255 ചെക്കുകള്‍, 182 ക്രഡിറ്റ് കാര്‍ഡുകള്‍, 20 ലധികം ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു. തപാല്‍ സാധനങ്ങള്‍ എങ്ങനെ മോഷണം പോയെന്നതില്‍ കനേഡിയന്‍ പോലീസും തപാല്‍ വകുപ്പും അന്വേഷണം ആരംഭിച്ചു.

Eight-member gang including Punjabis arrested for stealing postal items worth $400,000 in Canada; 344 cases filed against the accused

Share Email
Top