നാഷ് വില്‍: ടെന്നസിയിലെ സൈനീക സ്‌ഫോടകവസ്തു നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി ആളുകളെ കാണാതായ ഹിക്ക്മാന്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഈ കേന്ദ്രത്തിനു സമീപമുള്ള വീടുകളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. 19 പേരെ കാണാതായതായി പ്രാദേശീക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നാഷ് വില്ലില്‍ നിന്ന് 97 കിലോമീറ്റര്‍ അകലെ ടെന്നസിയിലെ ബക്ക്‌സ്‌നോര്‍ട്ടിനടുത്തുള്ള അക്യൂറേറ്റ് എനര്‍ജെറ്റിക് സിസ്റ്റംസ് എന്ന സൈനിക സ്‌ഫോടകവസ്തു നിര്‍മ്മാണശാലയിലാണ് സ്‌ഫോടനം നടന്നത്. സൈനിക, ഏറോസ്‌പേസ് , വാണിജ്യ വിപണികള്‍ക്കായി സ്‌ഫോടകവസ്തുക്കളുടെ വികസനം, നിര്‍മാണം, സംഭരണം എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള സ്ഥാപനമാണ്.
ഹിക്ക്മാന്‍, ഹമ്പ്ഫ്രിസ് കൗണ്ടികളുടെ അതിര്‍ത്തിയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടക്കുന്നുണ്ട്. പൊതുജനങ്ങള്‍ സ്‌ഫോടനം നടന്ന മേഖല ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Explosion at military explosives manufacturing plant in Tennessee: Several people reported dead













