വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിലവിലുള്ള വിസാ ഉടമകള്‍, എഫ് വണ്‍, എല്‍ വണ്‍ വീസ ഉടമകളായ വിദേശ വിദ്യാര്‍ഥികളോ പ്രൊഫഷണലുകളോ ആയവര്‍ എന്നിവര്‍ക്ക് എച്ച് വണ്‍ ബി വീസയിലേക്ക് മാറുന്നതിനു ഒരുലക്ഷം ലക്ഷം ഡോളര്‍ ഫീസ് നല്‌കേണ്ടതില്ല. അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പുതിയ വിസ ഫീസ് ഘടന സംബന്ധിച്ചുളള മാര്‍ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുതായി ഇറക്കിയ മാര്‍ഗനിര്‍ദേശപ്രകാരം നിലവില്‍ അമേരിക്കയില്‍ ഉള്ളവര്‍ക്ക് വിസ തരം മാറ്റുന്നതിനോ, വിസ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനോ, താമസം നീട്ടുന്നതിനോ കൂടുതലായി തുക അടയ്‌ക്കേണ്ട.
കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറക്കിയ ഉത്തരവു പ്രകാരം വിദേശികള്‍ക്ക് എച്ചവണ്‍ ബി വിസയുടെ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയര്‍ത്തിയിരുന്നു. നിലവിലു്ണ്ടായിരുന്ന 5000 ഡോളര്‍ വരെയുണ്ടായിരുന്ന ഫീസാണ് കുത്തനെ ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയത് എച്ച് വണ്‍ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ഇന്ത്യക്കാര്‍ക്ക് കനത്ത പ്രഹരമായി.
അതേസമയം വിസാ ഫീസ് വര്‍ധിപ്പിച്ചെങ്കിലും ഇത് ആര്‍ക്കൊക്കെ ആണ് ബാധകമാകുക എന്ന കാര്യത്തില്‍ യുഎസ് ഭരണകൂടം വ്യക്തത വരുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ , എച്ച്1ബി വിസാ ഫീസ് എങ്ങനെയാണ് അടയ്ക്കുന്നതെന്നും ആരെയൊക്കെ ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഭരണകൂടം വിശദമാക്കിയിരിക്കുകയാണ്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് ആണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
F-1, L-1 visa holders do not need to pay $100,000 fee to convert to H-1B visa: Guidelines released