വാഷിംഗ്ടൺ : ചൈനക്കാരിയുമായുള്ള പ്രണയം മൂലം അമേരിക്കൻ നയതന്ത്രഉദ്യോഗസ്ഥന്റെ ജോലി നഷ്ടപ്പെട്ടു. നടപടി നേരിട്ട ഉദ്യോഗസ്ഥനെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്ക പുറത്തുവിട്ടിട്ടില്ല.
എന്നാൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുളള യുവതിയെ പ്രണയിച്ചതിന്ന് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശ സര്‍വീസില്‍ നിന്നും പുറത്താക്കിയതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് ടോമി പിഗോട്ടാണ് അറിയിച്ചത്. തനിക്ക് ചൈനീസ് യുവതിയുമായി ഉള്ള ബന്ധം നയതന്ത്ര ഉദ്യോഗസ്ഥൻ മറച്ചു .വെയ്ക്കുകയായിരുന്നു. ഒടുവിൽ ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് തന്റെ ബന്ധം ഇയാൾ സമ്മതിച്ചതിനു പിന്നാലെയാണ് പുറത്താക്കൽ.
അമേരിക്കൻ പ്രസിഡന്റ്, സ്റ്റേറ്റ് സെക്രട്ടറി എന്നിവരുൾപ്പെടെ വിഷയത്തിൽ ചർച്ച നടത്തി. കഴിഞ്ഞ ഭരണകൂടത്തിന്റെ കാലത്ത് ജോ ബൈഡനാണ് വിദേശ സർവീസിലുള്ളവർക്ക് ചൈനീസ്ബ ബന്ധം വിലക്കുന്ന നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ചൈനയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള അമേരിക്കക്കാരായ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ചൈനീസ് പൗരന്മാരുമായി പ്രണയബന്ധത്തിൽ ഏര്‍പ്പെടുന്നത് ഉള്‍പ്പെടെ വിലക്കുന്നതായിരുന്നു നിര്‍ദേശം.
Falling in love with a Chinese woman: American diplomat loses job